പ്രധാനമന്ത്രി മോദിയുടെ പക്കല്‍ 89,000 രൂപ, ജെയ്റ്റ്‌ലി (65 ലക്ഷം), ശ്രീ പ്രസാദ് യെസോ നായിക്ക് ( 22 ലക്ഷം), ഹാന്‍സ്‌രാജ് ആഹിര്‍ (10 ലക്ഷം) എന്നിങ്ങനെ വെളിപ്പെടുത്തിയിരുന്നു. മന്ത്രിസഭയില്‍ ആകെയുള്ള 76 മന്ത്രിമാരില്‍ 40 പേര്‍ മാത്രമാണ് തങ്ങളുടെ പക്കലുള്ള നോട്ടുകളെ കുറിച്ചുള്ള വിവരം പുറത്തു വിട്ടിരുന്നത്.
ന്യൂദല്‍ഹി: നോട്ടുകള്‍ നിരോധിച്ചതോടെ രാജ്യത്തെ ജനങ്ങളെല്ലാം ബാങ്കുകളില്‍ ക്യൂ നില്‍ക്കേണ്ടി വരുമ്പോള്‍ മോദിയടക്കമുള്ള മന്ത്രിമാര്‍ തങ്ങളുടെ പക്കലുള്ള നോട്ടുകള്‍ എന്തു ചെയ്തുവെന്ന് ചോദ്യവുമായി ദല്‍ഹിയില്‍ നിന്നുള്ള ആര്‍.ടി.ഐ പ്രവര്‍ത്തകന്‍ വെങ്കടേഷ് നായക്.
2016 മാര്‍ച്ച് 31 ന് മന്ത്രിമാരടക്കമുള്ളവര്‍ തങ്ങളുടെ പക്കല്‍ സൂക്ഷിച്ചിരിക്കുന്ന പണത്തിന്റെ കണക്കുകള്‍ നിയമപ്രകാരം വെളിപ്പെടുത്തിയിരുന്നു.
പ്രധാനമന്ത്രി മോദിയുടെ പക്കല്‍ 89,000 രൂപ, ജെയ്റ്റ്‌ലി (65 ലക്ഷം), ശ്രീ പ്രസാദ് യെസോ നായിക്ക് ( 22 ലക്ഷം), ഹാന്‍സ്‌രാജ് ആഹിര്‍ (10 ലക്ഷം) എന്നിങ്ങനെ വെളിപ്പെടുത്തിയിരുന്നു. മന്ത്രിസഭയില്‍ ആകെയുള്ള 76 മന്ത്രിമാരില്‍ 40 പേര്‍ മാത്രമാണ് തങ്ങളുടെ പക്കലുള്ള നോട്ടുകളെ കുറിച്ചുള്ള വിവരം പുറത്തു വിട്ടിരുന്നത്.
വെങ്കടേഷ് നായക്
കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയ കണക്കുകളാണെങ്കില്‍ പോലും മന്ത്രിമാര്‍ തങ്ങളുടെ കൈകളിലുള്ള നോട്ടുകള്‍ എങ്ങനെ മാറ്റിയെന്നാണ് വെങ്കിടേഷ് ചോദിക്കുന്നത്.
നിലവില്‍ മന്ത്രിമാര്‍ക്കും എം.പിമാര്‍ക്കും സമ്പാദ്യം വെളിപ്പെടുത്താന്‍ നിയമപരമായ ബാധ്യതയില്ലെങ്കിലും നോട്ടുനിരോധനത്തിന് ശേഷമുള്ള ബാങ്ക് ഇടപാടുകള്‍ ബി.ജെ.പി എം.പിമാര്‍ പാര്‍ട്ടിയോട് വെളിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങള്‍ ബി.ജെ.പി പുറത്തു വിടണമെന്നും വെങ്കിടേഷ് പറയുന്നു.
Read more