ബി.ജെ.പിയിലെത്തിയ കോണ്‍ഗ്രസ്-എന്‍.സി.പി നേതാക്കള്‍ മടങ്ങി വരാന്‍ തയ്യാറാണ്; ഇനി തകരാന്‍ പോകുന്നത് നിങ്ങള്‍; ബി.ജെ.പിക്കെതിരെ എന്‍.സി.പി
India
ബി.ജെ.പിയിലെത്തിയ കോണ്‍ഗ്രസ്-എന്‍.സി.പി നേതാക്കള്‍ മടങ്ങി വരാന്‍ തയ്യാറാണ്; ഇനി തകരാന്‍ പോകുന്നത് നിങ്ങള്‍; ബി.ജെ.പിക്കെതിരെ എന്‍.സി.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th November 2019, 11:59 am

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിക്കെതിരെ നിലപാട് കടുപ്പിച്ച് വീണ്ടും എന്‍.സി.പി.

ബി.ജെ.പിയിലെ നിരവധി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ നിന്നും എന്‍.സി.പിയില്‍ നിന്നുമുള്ളവരാണെന്നും അവര്‍ തിരിച്ചുവരാന്‍ തയ്യാറാണെന്നും ഇത് ബി.ജെ.പി അറിഞ്ഞിരിക്കണമെന്നുമായിരുന്നു എന്‍.സി.പി നേതാവ് നവാബ് മാലിക് പറഞ്ഞത്.

ബി.ജെ.പി ഞങ്ങളെ വെല്ലുവിളിക്കുകയാണ്. എന്നാല്‍ ഞങ്ങള്‍ അവരെ തിരിച്ചു വെല്ലുവിളിക്കുന്നു. തകര്‍ക്കലിന്റെ രാഷ്ട്രീയമാണ് അവര്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നതെങ്കില്‍ ആദ്യം അവസാനിക്കാന്‍ പോകുന്നത് അവര്‍ തന്നെയായിരിക്കും- നവാബ് മാലിക് പറഞ്ഞു.

ബി.ജെ.പിയുടെ ചന്ദ്രകാന്ത് പാട്ടില്‍ പറഞ്ഞത് ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ സത്യപ്രതിജ്ഞ എടുത്ത രീതി ശരിയല്ലെന്നാണ്. പുതിയ സര്‍ക്കാര്‍ എല്ലാ നിയമവും തെറ്റിക്കുകയാണെന്നും പ്രോടേം സ്പീക്കറെ നിയമിച്ചതില്‍ അപാകതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ഗവര്‍ണര്‍ക്ക് പരാതി നല്‍കുകമെന്നും സുപ്രീംകോടതിയെയും സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഇവിടെ ഞങ്ങള്‍ക്ക് പറയാനുള്ളത് ഇതിനെല്ലാം ഉത്തരവാദി ബി.ജെ.പി മാത്രമാണ് എന്നാണ്. അവര്‍ ആണ് പാര്‍ലമെന്റില്‍ ഈ കളി തുടങ്ങിയത്. ഇനി അവര്‍ സുപ്രീം കോടതിയില്‍ പോയാല്‍ തന്നെ അവിടെ തുറന്നുകാട്ടപ്പെടുക ബി.ജെ.പിയുടെ മുഖം മാത്രമായിരിക്കും- നവാബ് മാലിക് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ