|

ടിക്കറ്റ് ബുക്കിങ്ങിന് വ്യാജ സൈറ്റുകള്‍ നിരവധി; വഞ്ചിതരാകരുതെന്ന് കെ.എസ്.ആര്‍.ടി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസിന്റെ ടിക്കറ്റ്  ബുക്കിങ്ങിനായി നിരവധി വ്യാജസൈറ്റുകളുണ്ടെന്നും യാത്രക്കാര്‍ വഞ്ചിതരാകരുതെന്നും കെ.എസ്.ആര്‍.ടി.സിയുടെ മുന്നറിയിപ്പ്  onlineksrtcswift.com മാത്രമാണ് ബുക്കിങ്ങിനുള്ള ഏക ഒദ്യോഗിക വൈബ്‌സൈറ്റെന്നും അധികൃതര്‍ അറിയിച്ചു.

ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന വെബ്‌സൈറ്റുകള്‍ക്ക് ട്രസ്റ്റ് സീലോ സര്‍ട്ടിഫിക്കേഷനോ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കെ.എസ്.ആര്‍.ടി.സി മുന്നറിയിപ്പ് നല്‍കുന്നു. ട്രസ്റ്റ് സീലും സര്‍ട്ടിഫിക്കേഷനും ഒരു വൈബ്‌സൈറ്റിന്റെ ആധികാരികത ഉറപ്പുവരുത്തുന്ന സൂചകങ്ങളാണ്.

വെബ്‌സൈറ്റ് ലിങ്കിലുള്ള https ലെ ‘s’ സുരക്ഷയെ സൂചിപ്പിക്കുന്നതാണ്. അതില്ലാത്ത വെബ്‌സൈറ്റുകള്‍ക്ക് സുരക്ഷിതമല്ലെന്നും കെ.എസ്.ആര്‍.ടി.സി അറിയിക്കുന്നു.

ഔദ്യോഗിക വൈബ്‌സൈറ്റുകള്‍ക്ക് വിലാസവും ഫോണ്‍നമ്പറും ഉള്‍പ്പടെയുള്ള വിവിരങ്ങള്‍ ഉണ്ടാകും. ഒരു ഇമെയില്‍ വിലാസം മാത്രം നല്‍കിയിട്ടുള്ള സൈറ്റുകളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണം. തെറ്റായ വ്യാകരണങ്ങളും അക്ഷരത്തെറ്റുകളും ഉള്ള വെബ്‌സൈറ്റുകള്‍ വ്യാജമാണ്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പൊതുജനങ്ങള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ബുക്കിങ്ങിന് ഔദ്യോഗിക സൈറ്റുകള്‍ മാത്രം ഉപയോഗിക്കണമെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചു.

content highlights: Many fake sites for ticket booking; Don’t be fooled by KSRTC