മക്കയില്‍ കോടതി ഉത്തരവ് നടപ്പാക്കാതെ നിരവധി കേസുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th January 2015, 5:00 pm
ജിദ്ദ: നിരവധി ഉത്തരവുകളാണ് നടപ്പാക്കാതെ മക്ക കോടതിയില്‍ കെട്ടിക്കിടക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിവിധ മന്ത്രാലയങ്ങള്‍ക്കും എതിരെയുള്ള വിധികളാണ് നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നത്.
അന്യായമായ തീരുമാനങ്ങള്‍ക്കെതിരെയും സാമ്പത്തിക നഷ്ടപരിഹാരം കൊടുക്കുന്നതുമായി / kjബന്ധപ്പെട്ടതാണ് ഈ കേസുകളില്‍ ഏറെയും എന്നാണ് വൃത്തങ്ങളില്‍ നിന്നുള്ള സൂചന.
കോടതി വിധി നടപ്പാക്കുന്നതിന് സമിതിയുണ്ടാക്കണമെന്ന് നിയമ വിദഗ്ദ്ധര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അധികൃതരില്‍ നിന്ന് പൊതു ബഡ്ജറ്റിലേക്ക് നഷ്ടപരിഹാരം നല്‍കണമെന്ന കാരാര്‍ ധന മന്ത്രാലയം ഉണ്ടാക്കണമെന്ന് അഭിഭാഷകനും മുന്‍ പബ്ലിക് പ്രോസിക്യൂട്ടറുമായ ഇബ്രാഹിം അല്‍-അബാദി പറഞ്ഞു.
കോടതി വിധി അവഗണിക്കുന്നതിനാലാണ് അത് നടപ്പാക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.