ന്യൂദല്‍ഹി: നിരവധി ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദല്‍ഹിയില്‍ വെച്ചു നടന്ന പാര്‍ട്ടിയുടെ യുവ ക്രാന്തി യാത്രയിലായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തല്‍.
“അവര്‍ക്ക് കോണ്‍ഗ്രസ് മുക്ത ഭാരതം വേണം, പക്ഷെ ബി.ജെ.പി നേതാക്കള്‍ തന്നെ കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹമുണ്ടെന്ന് എന്നോട് പറയുന്നു. കോണ്‍ഗ്രസ് വെറുമൊരു സംഘടനയല്ല, കോണ്‍ഗ്രസ് രാജ്യത്തിന്റെ പ്രതിനിധാനമാണ്”- രാഹുല്‍ പറഞ്ഞു.
സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഏജന്‍ജിസികളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നതെന്ന് രാഹുല്‍ പറഞ്ഞു. “റഫാല്‍ അഴിമതിയെക്കുറിച്ച് അന്വേഷണം നടക്കുമെന്ന് കണ്ടതിനാലാണ് അര്‍ധരാത്രി നരേന്ദ്ര മോദി ഇടപെട്ട് സി.ബി.ഐ ഡയരക്ടറെ പുറത്താക്കയിത് രാഹുല്‍ പറഞ്ഞു. അനില്‍ അംബാനിക്ക് 30,000 കോടി നല്‍കാനായി നേരന്ദ്ര മോദി രാജ്യത്തെ യുവതയുടെ സാധ്യതകള്‍ ഇല്ലാതാക്കിയെന്ന് രാജ്യത്തിനറിയാം”- രാഹുല്‍ പറഞ്ഞു.
Also Read അംഗങ്ങള്‍ക്കിടയില്‍ ഹിന്ദി പ്രചരിപ്പിക്കാന്‍ രാജ്യസഭയില്‍ ഹിന്ദി ചിത്രപ്രദര്‍ശനം
റഫാല്‍ കരാറില്‍ നരേന്ദ്ര മോദി ഇടപെട്ടാണ് ജെറ്റ് വിമാന നിര്‍മാണത്തില്‍ യാതൊരു മുന്‍ പരിചയവും ഇല്ലാത്ത അനില്‍ അംബാനിയുടെ കമ്പനിയെ ഉള്‍പ്പെടുത്തിയതെന്നാണ് കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരെ ഉന്നയിക്കുന്ന മുഖ്യ ആരോപണം.
മോദി രാജ്യത്തെ വിഘടിപ്പിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. “രാജ്യത്തെ വിഘടിപ്പിക്കുന്ന തിരക്കിലായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷമായി മോദി. തമിഴ്‌നാട്ടിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും അവര്‍ കലാപം ഉണ്ടാക്കി”- രാഹുല്‍ ഗാന്ധി പറഞ്ഞു.