| Friday, 1st December 2017, 8:35 am

ലോക സുന്ദരിയും ക്രിക്കറ്റിന്റെ രാജകുമാരനും ഒരേ വേദിയില്‍; മാനുഷിയെത്തിയത് വിരാടിനുള്ള ചോദ്യവുമായി; മനം കവരും മറുപടിയുമായി ഇന്ത്യന്‍ നായകന്‍, വീഡിയോ

എഡിറ്റര്‍

മുംബൈ: രാജ്യത്തിന്റെ ചര്‍ച്ചയിന്ന് ഒരു സുന്ദരിയെ കുറിച്ചാണ്. 17 വര്‍ഷത്തിന് ശേഷം ലോക സുന്ദരി പട്ടം ഇന്ത്യയിലെത്തിച്ച മാനുഷി ഛില്ലറിനെ കുറിച്ച്. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ഈ 20 കാരിയെ കുറിച്ചേ ആളുകള്‍ക്ക് പറയാനുള്ളൂ. ഒരേ സമയം സൗന്ദര്യം കൊണ്ടും തന്റെ വാക്കുകളിലെ കൃത്യത കൊണ്ടും മാനുഷി ആരാധകരെ സൃഷ്ടിച്ചിരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലിയും മാനുഷിയും കണ്ടുമുട്ടിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. സി.എന്‍.എന്‍-ഐ.ബി.എന്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാര വേദിയിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. ലോക സുന്ദരിയും ക്രിക്കറ്റ് ആരാധകരുടെ പ്രിന്‍സ് ചാമിംഗും കണ്ടുമുട്ടിയപ്പോള്‍ വിരാടിനോട് മാനുഷിയ്ക്ക് ഒരു ചോദ്യമുണ്ടായിരുന്നു.

തന്നെ ഇത്ര വലിയ താരമാക്കിയ, തനിക്ക് ജീവിതത്തില്‍ എല്ലാം നേടി തന്ന ക്രിക്കറ്റിനും വളര്‍ന്നു വരുന്ന തന്റെ ആരാധകരായ കുട്ടികള്‍ക്കും എന്താണ് തിരിച്ചു നല്‍കാന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു മാനുഷിയുടെ ചോദ്യം. മാനുഷിയുടെ ചോദ്യത്തിന് ഒട്ടും ശങ്കിക്കാതെയായിരുന്നു വിരാടിന്റെ മറുപടി.

എന്നെ ഞാനാക്കിയത് ക്രിക്കറ്റാണ്. കളിക്കളത്തിന് അകത്തും പുറത്തും ഞാന്‍ എന്നും ഞാനായിരുന്നു. ഒരിക്കലും മറ്റൊരാളായി അഭിനയിച്ചിട്ടില്ല. അങ്ങനെ ചെയ്താല്‍ അത് മറ്റുള്ളവര്‍ തിരിച്ചറിയും. അതുകൊണ്ട് ജീവിതത്തിലെ പ്‌ളാന്‍ തങ്ങള്‍ക്ക് മാറ്റാന്‍ കഴിയില്ലെന്ന് കഠിനാധ്വാനം ചെയ്യുക എന്നാണ് അവരോട് എനിക്ക് പറയാനുള്ളത്. എന്നായിരുന്നു വിരാടിന്റെ മറുപടി.

വീഡിയോ കാണാം

എഡിറ്റര്‍

Latest Stories

We use cookies to give you the best possible experience. Learn more