national news
നിയമം മൂലം നിരോധിച്ചിട്ടും തോട്ടിപണി രാജ്യത്ത് തുടരുകയാണെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 15, 05:36 pm
Friday, 15th November 2019, 11:06 pm

ന്യൂദല്‍ഹി: 2013 ല്‍ രാജ്യത്ത് നിയമനിര്‍മ്മാണത്തിലൂടെ നിര്‍ത്തിയ തോട്ടിപ്പണി ഇപ്പോഴും തുടരുകയാണെന്ന് പഠന റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. നിയമങ്ങളുടെ നടപ്പിലാക്കുന്നതിലെ വീഴ്ച്ചയാണ് തോട്ടിപണി ഇപ്പോഴും രാജ്യത്ത് തുടരുന്നതിന് കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നവംബര്‍ 19 ന് ലോകശൗചാലയ ദിനം ആചരിക്കാനിരിക്കെയാണ് പഠന റിപ്പോര്‍ട്ട് പുറത്ത് വിടുന്നത്. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, ബൊളീവിയ, ബുര്‍ക്കിനിയ ഫാസോ, ഹൈദി, കെനിയ, സെനെഗള്‍, സൗത്ത് ആഫ്രിക്ക, ഉഗാണ്ട എന്നീ രാജ്യങ്ങളിലും തോട്ടിപ്പണി ഇപ്പോഴും തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ 2013 മുതല്‍ നിയമം മൂലം നിരോധിച്ച തോട്ടിപ്പണി ജാതീയമായ കാരണങ്ങളാല്‍ ഓരോ തലമുറകളായി ഈ പണി തുടരാന്‍ നിര്‍ബന്ധിതരാകുന്നതായും പഠനത്തില്‍ വ്യക്തമാക്കുന്നു.

തോട്ടിപ്പണി ചെയ്യുന്നവര്‍ക്ക് വ്യക്തമായ കൂലി ലഭിക്കാത്തതും, ചിലയിടങ്ങളില്‍ കൂലിയായി പണത്തിന് പകരം ഭക്ഷണം മാത്രം നല്‍കുന്ന സംഭവങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി സംഘടന പറയുന്നു.

സെപ്റ്റിക് ടാങ്കിലെ വിഷാംശമുള്ള വാതകങ്ങളും മറ്റും വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് ജോലിക്കാര്‍ക്കും അവരുടെ കുടുംബത്തിനും ഉണ്ടാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ