എറണാകുളത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു റോയ് പരാജയപ്പെട്ടത് 3750 വോട്ടുകള്‍ക്കായിരുന്നു. അതേ സമയം മനു റോയിയുടെ അപരന്‍ നേടിയത് 2572 വോട്ടുകളാണ്. ഇതോടെ ആരാണ് ആ അപരന്‍ എന്ന അന്വേഷണമായിരുന്നു ഇന്നലെ കേരളത്തിലും പ്രത്യേകിച്ച് എറണാകുളം മണ്ഡലത്തിലും രാഷ്ട്രീയ ഭേദമന്യേ നടന്നത്.
ആ അപരന്‍ ആലുവയിലുണ്ട്. അപരന്റെ യഥാര്‍ത്ഥ പേര് മനു.കെ.എം. തോട്ടുമുഖം സ്വദേശി. ഗൃഹോപകരണ മൊത്തവ്യാപാരിയാണ് അപരനായ മനു.
ടി.ജെ വിനോദിന്റെ അപരന്‍ എ.പി വിനോദ് 206 വോട്ടാണ് നേടിയത്. വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മോഹന്‍കുമാറിന്റെ അപരന്റെ പേര് എ.മോഹനകുമാര്‍ എന്നായിരുന്നു. ഇദ്ദേഹം 135 വോട്ടാണ് നേടിയത്. മഞ്ചേശ്വരത്ത് എം.സി കമറുദ്ദീന്റെ അപരന്‍ എം.സി കമറുദ്ദീന്‍ തന്നെയായിരുന്നു. ഇദ്ദേഹം 211 വോട്ടാണ് നേടിയത്.
അതേ സമയം മനു റോയ് ഒഴികെയുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് അപരഭീഷണി ഉണ്ടായിരുന്നില്ല. വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കും അപരനുണ്ടായിരുന്നു. എസ്.എസ് സുരേഷ് എന്ന ഈ അപരന്‍ 100 വോട്ടാണ് നേടിയത്.