2024 പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. 10 മീറ്റര്‍ വനിതാ എയര്‍ പിസ്റ്റളില്‍ മനു ഭാക്കര്‍ ആണ് ഇന്ത്യക്കായി വെങ്കല മെഡല്‍ സ്വന്തമാക്കിയത്. ഇതോടെ ഒളിമ്പിക്സില്‍ ഷൂട്ടിങ് ഇനത്തിൽ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടവും ഭാക്കര്‍ സ്വന്തമാക്കി.
യോഗ്യത റൗണ്ടില്‍ 580 പോയിന്റ് നേടികൊണ്ടാണ് ഭാക്കര്‍ ഫൈനലിലേക്ക് മുന്നേറിയിരുന്നത്. ഫൈനലില്‍ നേരിയ പോയിന്റ് വ്യത്യാസത്തിലായിരുന്നു താരത്തിന് വെള്ളി നഷ്ടമായത്. ഷൂട്ടിങ്ങിലെ 12 വര്‍ഷത്തെ മെഡലിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് കൂടിയാണ് ഭാക്കര്‍ വിരാമമിട്ടത്. ദക്ഷിണ കൊറിയൻ താരങ്ങൾക്കാണ് സ്വർണവും വെള്ളിയും. 243.2 പോയിൻറോടെ ഓ ഇ ജിൻ സ്വർണവും 241.3 പോയിൻറോടെ കിം ഇ ജി വെള്ളിയും നേടി.
Content Highlight: Manu Bhaker Won First Medal For India In 2024 Paris Olympics