| Thursday, 8th July 2021, 2:32 pm

പുതിയ കേന്ദ്ര ആരോഗ്യമന്ത്രിയുടെ പഴയ ട്വീറ്റുകള്‍ 'വൈറലാക്കി' സോഷ്യല്‍ മീഡിയ; ഒന്നും മിണ്ടാതെ ബി.ജെ.പി.

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുതിയ കേന്ദ്ര ആരോഗ്യ മന്ത്രിയായി ചുമതലയേറ്റെടുത്ത മന്‍സുഖ് മണ്ഡവ്യയുടെ പഴയ ട്വീറ്റുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.

ഗുജറാത്തില്‍ നിന്നുള്ള എം.പിയായ മണ്ഡവ്യ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിന് പിന്നാലെയാണ് പഴയ ട്വീറ്റുകളുടെ ട്രോളുകള്‍ പ്രചരിച്ചുതുടങ്ങിയത്.

രാഹുല്‍ ഗാന്ധി മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനാണെന്നതടക്കമുള്ള ട്വീറ്റും ഇംഗ്ലീഷിലുള്ള തെറ്റായ പ്രയോഗങ്ങളോടെയുള്ള ട്വീറ്റുകളും ട്രോളുകളായി ഇറങ്ങിയിട്ടുണ്ട്.

മഹാത്മഗാന്ധി നമ്മുടെ രാഷ്ട്ര പിതാവാണെന്ന് എഴുതുന്നതിന് പകരം മണ്ഡവ്യ ട്വീറ്റ് ചെയ്തത് മഹാത്മഗാന്ധിയായിരുന്നു ഞങ്ങളുടെ പിതാവിന്റെ രാഷ്ട്രമെന്നാണ്.

‘ രാഹുല്‍ ഗാന്ധിയുടെ കൊച്ചുമകനായ മിസ്റ്റര്‍ രാഹുല്‍ ജി, ഗാന്ധിജിയുടെ മരണത്തിന് ആര്‍.എസ്.എസ്. ഒരു തരത്തിലും ഉത്തരവാദിയല്ലെന്ന് താങ്കള്‍ ഇതിനകം എഴുതിയിട്ടുണ്ട്’ എന്നാണ് 2014-ലെ മണ്ഡവ്യയുടെ ട്വീറ്റ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Mansukh Mandaviya’s old tweet

Latest Stories

We use cookies to give you the best possible experience. Learn more