കണ്ണൂര്‍: പാനൂര്‍ മുസ്‌ലീം ലീഗ് പ്രവര്‍ത്തകനായ മന്‍സൂര്‍ വധക്കേസിലെ നാലാം പ്രതി ശ്രീരാഗും കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ രണ്ടാം പ്രതി രതീഷും ഒരുമിച്ച് ഒളിവില്‍ കഴിഞ്ഞിരുന്നുവെന്ന് പൊലീസ്. ചെക്യാട് ഭാഗത്ത് പല വീടുകളിലും പറമ്പിലും ഇവര്‍ ഒരുമിച്ച് താമസിച്ചു.
ചെക്യാടെ ആളൊഴിഞ്ഞ പറമ്പിലാണ് രതീഷിന്റെ മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ചയാണ് രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം രതീഷിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ആത്മഹത്യയില്‍ നിഗൂഢതയുണ്ടെന്നും തെളിവുനശിപ്പിക്കുന്നതിന്റെ ഭാഗമായി കൊന്ന് കെട്ടിത്തൂക്കിയതാണെന്നും യു.ഡി.എഫ് ആരോപിച്ചിരുന്നു.
അതേസമയം, പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, പ്രതിപട്ടികയില്‍ ഇല്ലാത്ത അനീഷ് എന്നിവരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്.
ഏപ്രില്‍ ആറിനാണ് മന്‍സൂര്‍ കൊല്ലപ്പെടുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Mansoor Murder Case Ratheesh Sreerag CPIM Muslim League