ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി തമിഴ് നടന്‍ മന്‍സൂര്‍ അലിഖാന് രംഗത്ത്.
ചികിത്സയിലായിരുന്നപ്പോള്‍ ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നെന്നും നേരില്‍ കാണാന്‍ പറ്റിയില്ലെങ്കിലും അമ്മ സുഖം പ്രാപിച്ച് വരുകയാണെന്നും എത്രയും പെട്ടെന്ന് ആശുപത്രി വിടുമെന്നുമാണ് അധികൃതര്‍ അറിയിച്ചതെന്നും നടന്‍ പറയുന്നു.
അങ്ങനെയുള്ള ഒരാള്‍ പെട്ടന്നെങ്ങനെയാണ് മരിക്കുന്നതെന്ന് മന്‍സൂര്‍ ചോദിക്കുന്നു. ആശുപത്രി അധികൃതര്‍ അമ്മയെ ചികിത്സിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും നടന്‍ ആവശ്യപ്പെട്ടു.
എന്ത് കൊണ്ടാണ് ജയലളിതയുടെ ഒരു ചിത്രമോ വിഡിയോയോ പോലും പുറത്തു വിടാന്‍ തയ്യാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു. ചെന്നൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇനിയും ഭീകരവാദം നിര്‍ത്തിയില്ലെങ്കില്‍ പാക്കിസ്ഥാന്‍ പത്തു കഷ്ണമാകുമെന്ന് രാജ്‌നാഥ് സിങ്
ആശുപത്രിയില്‍ ദീര്‍ഘകാലമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ജയലളിത സ്വന്തമായി ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്തുവെന്നാണ് ആശുപത്രി ചെയര്‍മാനും പാര്‍ട്ടി നേതാക്കളും പറഞ്ഞത്. പിന്നെയെങ്ങനെയാണ് ജയലളിത ഇത്ര പെട്ടെന്ന് മരിച്ചത്.
വലിയ നേതാക്കന്‍മാര്‍ക്ക് പോലും കാണാന്‍ സാധിക്കാതെ വിധം ജയലളിതയെ തടവിലിട്ടിരിക്കുകയായിരുന്നു. ഇത് എന്തിനായിരുന്നു. അമ്മയുടെ അസുഖമെന്തായിരുന്നുവെന്ന് വ്യക്തമാക്കണം. എങ്ങനെയാണ് അവര്‍ കൊല്ലപ്പെട്ടതെന്നും അടക്കമുള്ള എല്ലാ കാര്യങ്ങളിലും സത്യസന്ധമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അവരെ ആരോ അപകടപ്പെടുത്തി എന്നാണ് താന്‍ വിശ്വസിക്കുന്നത്. സ്ലോ പോയിസണ്‍ ഭക്ഷണത്തില്‍ കലര്‍ത്തി തന്നെ കൊല്ലാന്‍ ശ്രമിച്ചവരെ ജയലളിത തന്നെ ഒരിക്കല്‍ പിടികൂടി പുറത്താക്കിയതാണ്. അവരെ പിടികൂടി ജയിലില്‍ അടച്ചതാണ്. ഇതൊക്കെ അറിഞ്ഞുകൊണ്ട് എങ്ങനെയാണ് സ്വസ്ഥമായി തന്നെപ്പോലുള്ള ഒരാള്‍ക്ക് ഉറങ്ങാന്‍ കഴിയുക.
ഭോപ്പാല്‍ സംഭവം ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും അസഹിഷ്ണുതയുടെ തെളിവെന്ന് ഡി.രാജ
ജയലളിതയ്ക്ക് സ്വന്തമായി ആരുമില്ല. കൂടെ ഉണ്ടായിരുന്ന ശശികല ഇതിന് ഉത്തരം നല്‍കണം. അമ്മ മക്കളുടെ സ്വന്തമായിരുന്നു. അല്ലാതെ കുറച്ചുപേരുടെ അടിമ അല്ലായിരുന്നു. എല്ലാവരും ചേര്‍ന്ന് ജനങ്ങളെപറ്റിക്കുകയാണെന്നു മന്‍സൂര്‍ അലിഖാന്‍ പറഞ്ഞു.