കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കായംകുളം മണ്ഡലത്തില്‍ മത്സരിച്ച് തോറ്റ അരിതാ ബാബുവിനെ വിജയിപ്പിച്ച് മനോരമ വാര്‍ത്ത. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് 6298 വോട്ടിന് സി.പി.ഐ.എമ്മിലെ യു. പ്രതിഭയോട് പരാജയപ്പെട്ട അരിതാ ബാബു ജയിച്ചെന്ന് മനോരമ ഓണ്‍ലൈനില്‍ വാര്‍ത്ത വരുന്നത്.
യു. പ്രതിഭ എം.എല്‍.എ തന്നെയാണ് വാര്‍ത്തയുടെ ലിങ്ക് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ‘വലി എൻ്റെ ജോലിയെ ബാധിക്കില്ല’ ലെ മനോരമ റിപ്പോർട്ടർ എന്ന തലക്കെട്ടോടെയാണ് പ്രതിഭ വാർത്ത പങ്കുവെച്ചത്. വാര്‍ത്തയില്‍ എത്ര വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചതെന്ന് എഴുതാനുള്ള സ്ഥലം ഒഴിവാക്കിയിട്ടിട്ടുണ്ട്.
യു.ഡി.എഫിലെ അരിതാ ബാബു ഒരിടവേളയ്ക്ക് ശേഷം കായംകുളത്തെ ‘വലത്തേക്ക് കൈപിടിച്ചെന്ന’ വാചകത്തോടെയാണ് വാര്‍ത്ത ആരംഭിക്കുന്നത്.
‘കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 11,857 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിന്നാണ് കോണ്‍ഗ്രസിന്റെ ഇളമുറക്കാരിക്ക് മുമ്പില്‍ എം.എല്‍.എ അടിയറവ് പറഞ്ഞത്,’ വാര്‍ത്തയില്‍ പറയുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതല്‍ തന്നെ ഇടതുപക്ഷം തോല്‍വി മണത്തിരുന്നെന്നും വാര്‍ത്തയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
‘തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ മണ്ഡലത്തില്‍ ഇടതുപക്ഷം തോല്‍വി മണത്തിരുന്നു. അനായാസം ജയിക്കാമായിരുന്ന മണ്ഡലത്തില്‍ അനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി,’ വാര്‍ത്തയില്‍ പറയുന്നു.
മനോരമയില്‍ വന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ വളരെ പെട്ടെന്നാണ് പ്രചരിച്ചത്. പിന്നീട് മനോരമ തന്നെ വാര്‍ത്ത പിന്‍വലിച്ച ശേഷം പ്രതിഭ വിജയിച്ചുവെന്ന വാര്‍ത്ത ഇന്നത്തെ തീയതിയില്‍ അപ്‌ഡേറ്റ് ചെയ്യുകയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Manorama’s victory flag for loser Arita Babu; Congratulations to the genius who changed the news