| Wednesday, 20th June 2018, 8:36 pm

'ജസ്റ്റിസ് ലോയ കേസിലെ ദുരൂഹതകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ മനോരമ ഗ്രൂപ്പ് തയ്യാറായില്ല'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ മടിച്ചതുകൊണ്ടാണ് മലയാള മനോരമ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ദി വീക്കില്‍ നിന്നും രാജിവെച്ചതെന്ന് ലോയ കേസിലെ ദുരൂഹതകള്‍ പുറത്തെത്തിച്ച മാധ്യമപ്രവര്‍ത്തകന്‍ നിരഞ്ജന്‍ ടാക്ക്‌ലെ. ന്യൂസ് ലോണ്ട്രിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അവര്‍ എന്തുകൊണ്ട് ആ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ലെന്ന് എനിക്കറിയില്ല. എനിക്കവിടം വിടേണ്ടിവന്നത് അവര്‍ ആ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചതിനാലാണ്. അവരുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അതിന് വിശദീകരണം തന്നിട്ടില്ല. ലോയ വാര്‍ത്ത സാധൂകരിക്കുന്ന എല്ലാ രേഖകളും എന്റെ കയ്യിലുണ്ടായിരുന്നു. ലോയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, ഫോറന്‍സിക് റിപ്പോര്‍ട്ട്, ആന്തരികാവയവങ്ങളുടെ പരിശോധന ഫലം, ഹിസ്റ്റോപതോളജി റിപ്പോര്‍ട്ട്, ലോയയുടെ മകന്‍ അനുജ് ലോയയുടെ കത്ത്, അനുരാധ ബിയാനിയുടെ ഡയറി പേജുകള്‍ എല്ലാം ഉണ്ടായിരുന്നു. ഇവയെല്ലാം വെച്ച് പിന്നീട് ആ വാര്‍ത്ത പ്രസിദ്ധീകരിച്ചത് ദ കാരവാനാണ്.”

ALSO READ: കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് രാജിവെച്ചു: മോദിയുടെ സാമ്പത്തിക പിടിപ്പുകേടില്‍ മനംമടുത്താണ് രാജിയെന്ന് കോണ്‍ഗ്രസ്

2017 നവംബര്‍ 20 നാണ് നിരഞ്ജന്‍ ടാക്ക്‌ലെ ലോയ കേസിലെ ദുരൂഹതകള്‍ ദി കാരവനിലൂടെ പുറംലോകത്തെത്തിക്കുന്നത്. A Family Breaks Its Silence: Shocking Details Emerge In Death Of Judge Presiding Over Sohrabuddin Trial എന്ന വാര്‍ത്തയില്‍ രാജ്യത്തെ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു ഉണ്ടായിരുന്നത്.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കവേയാണ് 2014 ഡിസംബര്‍ ഒന്നിന് ജസ്റ്റിസ് ലോയ മരിച്ചത്. അമിത് ഷാ കോടതിയില്‍ ഹാജരാകേണ്ടിയിരുന്ന ദിവസത്തിന് തൊട്ടുമുമ്പായിരുന്നു സംഭവം.

നിരഞ്ജന്‍ ടാക്ക്‌ലെയുടെ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം

WATCH THIS VIDEO:

ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.

We use cookies to give you the best possible experience. Learn more