| Sunday, 21st March 2021, 10:28 pm

കോഴിക്കോട് മുഴുവന്‍ ചുവക്കും; ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് എന്ന് മനോരമ ന്യൂസ് - വി.എം.ആര്‍ അഭിപ്രായ സര്‍വേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കോഴിക്കോട് ജില്ലയില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍.എഡി.എഫ് വിജയത്തിലെത്തുമെന്ന് മനോരമ ന്യൂസ് – വി.എം.ആര്‍ അഭിപ്രായ സര്‍വേ ഫലം.

കോഴിക്കോട് ജില്ലയിലെ പതിമൂന്ന് സീറ്റുകളില്‍ പതിമൂന്നും എല്‍.ഡി.എഫ് സ്വന്തമാക്കുമെന്ന് സര്‍വേ പറയുന്നു. 47.94 ശതമാനം വോട്ട് ജില്ലയില്‍ നിന്ന് എല്‍.ഡി.എഫ് നേടുമെന്നാണ് സര്‍വേ പറയുന്നത്.

യു.ഡി.എഫ് 33.6 ശതമാനവും, എന്‍.ഡി.എ 14.93 ശതമാനവും സ്വന്തമാക്കും. 3.54 ശതമാനമാണ് മറ്റുള്ളവര്‍ സ്വന്തമാക്കുക.

27000 പേരില്‍ നിന്നാണ് വി.എം.ആര്‍ വിവിധ മണ്ഡലങ്ങളിലായി അഭിപ്രായം ആരാഞ്ഞത്.സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും ജയസാധ്യതയാണ് പരിശോധിക്കുന്നത്. ബുധനാഴ്ച വരെ നാലു ദിവസങ്ങളിലായാണ് സര്‍വേ ഫലം പുറത്തുവിടുക.

കണ്ണൂരില്‍ 9 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫും രണ്ട് മണ്ഡലങ്ങളില്‍ യു.ഡി.എഫും വിജയിക്കുമെന്നണ് സര്‍വേ. വയനാട്ടില്‍ മുഴുവന്‍ സീറ്റിലും എല്‍.ഡി.എഫ് വിജയിക്കും.

കാസര്‍ഗോഡ് മണ്ഡലത്തില്‍ എല്‍.ഡി.എഫ് 2, യു.ഡി.എഫ് 2, എന്‍.ഡി.എ 1 എന്നിങ്ങനെയാണ് വിജയ സാധ്യതകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Manorama News – VMR opinion poll says LDF in all constituencies in Kozhikode

Latest Stories

We use cookies to give you the best possible experience. Learn more