കൊച്ചി: കോഴിക്കോട് ജില്ലയില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍.എഡി.എഫ് വിജയത്തിലെത്തുമെന്ന് മനോരമ ന്യൂസ് – വി.എം.ആര്‍ അഭിപ്രായ സര്‍വേ ഫലം.
കോഴിക്കോട് ജില്ലയിലെ പതിമൂന്ന് സീറ്റുകളില്‍ പതിമൂന്നും എല്‍.ഡി.എഫ് സ്വന്തമാക്കുമെന്ന് സര്‍വേ പറയുന്നു. 47.94 ശതമാനം വോട്ട് ജില്ലയില്‍ നിന്ന് എല്‍.ഡി.എഫ് നേടുമെന്നാണ് സര്‍വേ പറയുന്നത്.
27000 പേരില്‍ നിന്നാണ് വി.എം.ആര്‍ വിവിധ മണ്ഡലങ്ങളിലായി അഭിപ്രായം ആരാഞ്ഞത്.സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും ജയസാധ്യതയാണ് പരിശോധിക്കുന്നത്. ബുധനാഴ്ച വരെ നാലു ദിവസങ്ങളിലായാണ് സര്‍വേ ഫലം പുറത്തുവിടുക.