ആലപ്പുഴയില്‍ ആരിഫ്, ആലത്തൂരില്‍ രമ്യ ഹരിദാസ്, ആറ്റിങ്ങലില്‍ എ. സമ്പത്ത്, ചാലക്കുടി ഒപ്പത്തിനൊപ്പം; മനോരമ ന്യൂസ് സര്‍വേ ഫലം പുറത്ത്
D' Election 2019
ആലപ്പുഴയില്‍ ആരിഫ്, ആലത്തൂരില്‍ രമ്യ ഹരിദാസ്, ആറ്റിങ്ങലില്‍ എ. സമ്പത്ത്, ചാലക്കുടി ഒപ്പത്തിനൊപ്പം; മനോരമ ന്യൂസ് സര്‍വേ ഫലം പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd April 2019, 8:01 pm

കേഴിക്കോട്: മനോരമ ന്യൂസ് ജനഹിതം അഭിപ്രായ സര്‍വേയുടെ ആദ്യഫലങ്ങള്‍ പുറത്ത്. ആലപ്പുഴ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എം ആരിഫ് മേല്‍ക്കൈ നേടുമെന്ന് ഫലം സൂചിപ്പിക്കുന്നു.

ആലപ്പുഴയില്‍ കനത്ത പോരാട്ടത്തിനൊടുവിലായിരിക്കും ഇടതുമുന്നണി നേരിയ മുന്‍തൂക്കം നേടുകയെന്നും സര്‍വേ ഫലം സൂചിപ്പിക്കുന്നു. എല്‍.ഡി.എഫിന് 47%, യു.ഡി.എഫിന് 44%, എന്‍.ഡി.എയ്ക്ക് 4% എന്നിങ്ങനെയാണ് വോട്ടിങ് നില.


ആലത്തൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് അട്ടിമറി വിജയം നേടുമെന്നും സര്‍വേ ഫലം സൂചിപ്പിക്കുന്നുണ്ട്. യു.ഡി.എഫിന് 45%, എല്‍.ഡി.എഫിന് 38%, എന്‍.ഡി.എയ്ക്ക് 13% എന്നിങ്ങനെയാണ് വോട്ടു വിഹിതം.

ചാലക്കുടിയില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമെത്തുമെന്ന് സര്‍വേ ഫലം സൂചിപ്പിക്കുന്നു. മുന്‍തൂക്കം യു.ഡി.എഫി സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍ ആയിരിക്കുമെന്നും ഫലം സൂചിപ്പിക്കുന്നു. എല്‍.ഡി.എഫിന് 39%, യു.ഡി.എഫിന് 40%, എന്‍.ഡി.എയ്ക്ക് 13% എന്നിങ്ങനെയാണ് വോട്ടു വിഹിതം.

ആറ്റിങ്ങലില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ. സമ്പത്ത് വിജയിക്കുമെന്ന് ഫലം സൂചിപ്പിക്കുന്നു. യു.ഡി.എഫിന് 38%, എല്‍.ഡി.എഫിന് 44%, എന്‍.ഡി.എയ്ക്ക് 13% എന്നിങ്ങനെയാണ് ആറ്റിങ്ങലില്‍ വോട്ടുവിഹിതം.


ലോക്‌സഭാ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം ആര്‍ക്കൊപ്പം എന്നറിയാന്‍ മനോരമ ന്യൂസ് നടത്തിയ ജനഹിതം അഭിപ്രായ സര്‍വേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തെ 20 ലോക്‌സഭാമണ്ഡലങ്ങളിലും അവയില്‍ ഉള്‍പ്പെടുന്ന 140 നിയമസഭാ മണ്ഡലങ്ങളിലുമാണ് സര്‍വേ നടത്തിയത്.