| Thursday, 2nd August 2018, 11:56 am

മനോരമയിലും ഹരീഷിനും മീശയ്ക്കും വിലക്ക്; അഭിമുഖം റദ്ദാക്കി, ഹിന്ദുവായനക്കാര്‍ മനോരമ വിടുമെന്ന് മാനേജ്മെന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: എസ്.ഹരീഷിന്റെ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചിരുന്ന “മീശ” എന്ന നോവല്‍ ഹൈന്ദവ തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന് പിന്‍വലിച്ചതിന്റെ ചുവട് പിടിച്ച് മനോരമയിലും എസ്.ഹരീഷിന് വിലക്ക്. എസ്.ഹരീഷുമായി നിശ്ചയിച്ചിറപ്പിച്ചിരുന്ന അഭിമുഖം അവസാന നിമിഷം മനോരമ ടി.വി റദ്ദാക്കി.

വിവാദത്തെ തുടര്‍ന്ന് ഹിന്ദുവായനക്കാരിയില്‍ ഒരു വലിയ ശതമാനം മാതൃഭൂമി നിര്‍ത്തി മനോരമയുടെ വരിക്കാരാകാന്‍ തുടങ്ങിയിട്ടുണ്ടെന്നും ചാനലില്‍ എസ്.ഹരീഷുമായി അഭിമുഖം വന്നാല്‍ ആ വായനക്കാര്‍ക്ക് എതിര്‍പ്പുണ്ടാകുമെന്നാണ് മനേജ്മെന്റിന്റെ നിലപാടെന്നറിയുന്നു. മാതൃഭൂമിയില്‍ “മീശ”പ്രസിദ്ധീരിക്കുന്നതിന്റെ മാനേജ്മെന്റിന്റെ ഒരു വിഭാഗം എതിര്‍ത്തിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു.

Also Read:രാഷ്ട്രീയത്തിന് വിലങ്ങ് തടിയായാല്‍ സിനിമ ഉപേക്ഷിക്കും: കമല്‍ ഹാസന്‍

വിവാദത്തിന് ശേഷം എസ്.ഹരീഷ് മാധ്യമങ്ങളോട് സംസാരിച്ചിരുന്നില്ല. വൈകാരികതയടങ്ങി കേരള സമൂഹം നോവല്‍ വായിക്കാന്‍ പക്വമാകുമ്പോള്‍ നോവല്‍ പുറത്തിറക്കാം എന്ന് ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാണിച്ച് എസ് ഹരീഷ് നോവല്‍ ഖണ്ഡശ്ശ പ്രസിദ്ധീരിക്കുന്നത് നിര്‍ത്തിയതെങ്കിലും ഉടന്‍ തന്നെ ഡിസി ബുക്സ് വഴി പുസ്തകം പുറത്തിറക്കുകയായിരുന്നു. പുസ്തകപ്രസാധനത്തെ തുടര്‍ന്നാണ് മനോരമ ടി.വിയുമായുള്ള പ്രത്യേക അഭിമുഖത്തിന് എസ്.ഹരീഷ് തയ്യാറായത്. അതാണ് ഏകപക്ഷീയമായി മനോരമയുടെ ഭാഗത്ത് നിന്ന് റദ്ദാക്കപ്പെട്ടത്.

മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച നോവലിന്റെ രണ്ടാമധ്യായത്തിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തുന്ന ഒരു സംഭാഷണത്തിലെ പരാമര്‍ശത്തിനെതിരെയാണ് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയത്.

Also Read:കഴുത്തില്‍ തുളച്ചു കയറിയ ആ ബുള്ളറ്റ് തളര്‍ത്തിയില്ല; ഇന്ന് ആ മുസ്‌ലിം യുവതി സ്വന്തമായൊരു പള്ളിയുണ്ടാക്കി

ഹരീഷിന്റെ ഭാര്യയുടെ ഫോട്ടോ സഹിതമായിരുന്നു പ്രതിഷേധക്കാരുടെ തെറിവിളി. കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളാണ് ഹരീഷിനും കുടുംബത്തിനും അവരെ പിന്തുണയ്ക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും എതിരെ സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയിരുന്നത്.

തുടര്‍ന്ന് ആഴ്ചതിപ്പില്‍ നിന്ന് നോവല്‍ പിന്‍വലിക്കുന്നതായി ഹരീഷ് അറിയിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് മീശ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്ന് ഹരീഷ് അറിയിച്ചിരുന്നു. തുടര്‍ന്ന് മീശ പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ തയ്യാറായി ഡി.സി ബുക്‌സ് മുന്നോട്ടുവരികയായിരുന്നു.

Also Read:കാല്‍നടജാഥയുമായി വീണ്ടും സി.പി.ഐ.എം; സേലം-ചെന്നൈ എട്ടുവരിപ്പാതയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ സി.പി.ഐ.എമ്മിന്റെ വന്‍ പ്രക്ഷോഭം,വീഡിയോ

“മീശ” പുസ്തകമാക്കുമെന്ന വിവരം പുറത്തുവന്നതോടെ പ്രസാധകര്‍ക്കുനേരെയും ഭീഷണി ഉയര്‍ന്നിരുന്നു. ഭീഷണിയെത്തുടര്‍ന്ന് പ്രസാധകന്‍ രവി ഡി.സി കോട്ടയം ഈസ്റ്റ് പൊലീസിന് പരാതി നല്‍കിയിരുന്നു.

ഡി.സി ബുക്‌സ് മീശ പുസ്തകമായി പുറത്തിറക്കാനിരിക്കെ ഇതിനെതിരെ കഴിഞ്ഞദിവസം സുപ്രീം കോടതിയില്‍ ഹര്‍ജി വന്നിരുന്നു. മീശ പുറത്തിറക്കുന്നത് തടയണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ദല്‍ഹി മലയാളിയാണ് ഹര്‍ജിക്കു പിന്നില്‍.

We use cookies to give you the best possible experience. Learn more