കോഴിക്കോട്: താന്‍ വെള്ളക്കടലാസില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും ജോളി തന്നെ ചതിച്ചെന്നും കൂടത്തായി കേസില്‍ സി.പി.ഐ.എമ്മില്‍ നിന്നു പുറത്താക്കപ്പെട്ട കെ. മനോജ്. തന്റെ ഒപ്പുപയോഗിച്ചാണ് ജോളി വ്യാജ ഒസ്യത്തുണ്ടാക്കിയതെന്നും മനോജ് ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.
പാര്‍ട്ടിയുടെ സല്‍പ്പേരിനു കളങ്കമുണ്ടാക്കിയെന്നു ചൂണ്ടിക്കാണിച്ചാണ് പാര്‍ട്ടി കട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന മനോജിനെ പുറത്താക്കിയത്. പ്രതി ജോളിയുമായി ബന്ധപ്പെട്ട ചില വിഷയങ്ങളില്‍ മനോജിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
ജോളിയും മനോജുമായുള്ള പണമിടപാട് രേഖകള്‍ കണ്ടെടുത്തിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് മനോജിന്റെ മൊഴിയെടുത്തിരുന്നു. വിശദമായ ചോദ്യംചെയ്യല്‍ പിന്നീടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ജില്ലാ സെക്രട്ടറി പി. മോഹനന്‍ പത്രക്കുറിപ്പിലാണ് മനോജിനെ പുറത്താക്കിയ കാര്യം അറിയിച്ചത്.
ജോളിയെ സഹായിക്കാനോ പുറത്തിറക്കാനോ തങ്ങള്‍ ശ്രമിക്കില്ലെന്നു വ്യക്തമാക്കി നേരത്തേ ജോളിയുടെ സഹോദരന്‍ നോബി രംഗത്തെത്തിയിരുന്നു. റോയിയുടെ മരണശേഷം ഒസ്യത്തിന്റെ രേഖകള്‍ ജോളി തങ്ങളെ കാണിച്ചിരുന്നെന്നും അതു വ്യാജമെന്നു തോന്നിയതിനാല്‍ ജോളിയെ വഴക്കു പറഞ്ഞാണു തിരിച്ചുപോന്നതെന്നും നോബി പറഞ്ഞു.
‘റോയിയുടെ മരണശേഷം സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ തന്റെ സഹോദരങ്ങളും അളിയന്‍ ജോണിയും കൂടത്തായിയില്‍ പോയിരുന്നു. ഒസ്യത്തിന്റെ രേഖകള്‍ ജോളി കാണിക്കുകയും ചെയ്തു.
എന്നാല്‍ അതു വ്യാജമെന്നു തോന്നിയതിനാല്‍ ജോളിയെ വഴക്കു പറഞ്ഞാണു തിരിച്ചുപോന്നത്. സ്വത്തുതട്ടിപ്പിനെയും കൊലപാതകങ്ങളെയും കുറിച്ച് ഒന്നുമറിയില്ല. എന്നാല്‍ ജോളിയെ കേസില്‍ സഹായിക്കാനോ പുറത്തിറക്കാനോ ഞങ്ങളുണ്ടാവില്ല.’- നോബി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പണമാവശ്യപ്പെട്ട് ജോളി തന്നെയും അച്ഛനെയും വിളിക്കുമായിരുന്നെന്നും നോബി പറഞ്ഞു. ‘ജോളിയുടെ ധൂര്‍ത്ത് അറിയാവുന്നതിനാല്‍ മക്കളുടെ അക്കൗണ്ടിലേക്കാണു പണമിട്ടിരുന്നത്. രണ്ടാഴ്ച മുന്‍പു വീട്ടിലെത്തിയപ്പോഴും അച്ഛനില്‍ നിന്നു പണം വാങ്ങിയാണു പോയത്.’- നോബി പറഞ്ഞു.