മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരി തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ നേരിട്ട ഒരു തിരിച്ചടി എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ടീമില്‍ സെഞ്ച്വറി നേടിയിട്ടും ടീമില്‍ നിന്നും ധോണി തന്നെ പുറത്താക്കുകയായിരുന്നുവെന്നാണ് മനോജ് പറഞ്ഞത്. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
‘എനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം ധോണി എന്നെ സ്വീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. ഇന്ത്യന്‍ ടീമില്‍ സെഞ്ച്വറി നേടിയിട്ടും എന്നെ ഒഴിവാക്കിയതിന് പിന്നിലെ കാരണം എന്താണെന്ന് ധോണിയോട് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആ കാലത്ത് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ എന്നിവരൊന്നും അത്ര മികച്ച പ്രകടനം നടത്താത്തപ്പോള്‍ പോലും എനിക്ക് അവസരം നഷ്ടപ്പെട്ടു,’ മനോജ് തിവാരി പറഞ്ഞു.
Manoj Tiwari said, “I would like to ask MS Dhoni why I was dropped from the XI in 2011 after scoring a century. I had the potential to be a hero just like Rohit Sharma and Virat Kohli. Today I see many getting opportunities, I feel sad”. pic.twitter.com/iT4f2iYtV0
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യക്കായി ഒരു ടെസ്റ്റ് മത്സരം പോലും കളിക്കാന്‍ സാധിക്കാത്തതിന്റെ നിരാശയും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.
’65 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചുകൊണ്ട് മികച്ച ബാറ്റിങ് ശരാശരി എനിക്ക് ആ സമയത്ത് ഉണ്ടായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ പരിശീലന മത്സരത്തില്‍ 130 റണ്‍സ് ഞാന്‍ നേടിയിരുന്നു. മറ്റൊരു പരിശീലന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 93 റണ്‍സും നേടി.
“Manoj Tiwari questions MS Dhoni’s decision: ‘Why was I dropped after scoring a century in 2011?'” pic.twitter.com/0Q0BGwqO93
എന്നാല്‍ ഒരു ടെസ്റ്റ് മത്സരം കളിക്കാന്‍ എനിക്ക് അവസരം ലഭിച്ചില്ല. ഞാന്‍ സെന്റ് ജോര്‍ജ് നേടിയതിന് ശേഷം എനിക്ക് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് ലഭിച്ചിരുന്നു. ഇതിനുശേഷവും ഞാന്‍ അവഗണിക്കപ്പെട്ടു. കുറച്ചായി 14 മത്സരങ്ങളിലാണ് എനിക്ക് അവസരം ലഭിക്കാതെ പോയത്,’ മനോജ് തിവാരി പറഞ്ഞു.
2006ല്‍ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച തിവാരി, 2008-ഓടെ ഇന്ത്യന്‍ ദേശീയ ടീമില്‍ ഇടം നേടി. 12 ഏകദിനങ്ങളില്‍ നിന്ന് 26.09 ശരാശരിയോടെ 287 റണ്‍സും ഒരു അര്‍ധസെഞ്ച്വറിയും തിവാരി നേടിയിട്ടുണ്ട്. മൂന്ന് ടി-20യില്‍ ഇടം നേടിയപ്പോള്‍ ഒരു ഇന്നിങ്‌സില്‍ 15 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.
റെഡ് ബോള്‍ സീസണില്‍, 30 സെഞ്ച്വറികളും 45 അര്‍ധസെഞ്ച്വറികളും സഹിതം 10,000 ഫസ്റ്റ് ക്ലാസ് റണ്‍സ് എന്ന നാഴികകല്ലും താരം സ്വന്തമാക്കിയിരുന്നു.
Content Highlight: Manoj Tiwari talks about M.S Dhoni drop him indian cricket team