ന്യൂദല്‍ഹി: മൂന്നര വര്‍ഷക്കാലം ദല്‍ഹി ബി.ജെ.പി അധ്യക്ഷനെന്ന നിലയില്‍ തന്നോട് സഹകരിച്ചവര്‍ക്ക് നന്ദിയെന്ന് മനോജ് തിവാരി. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം എന്നും അദ്ദേഹം പറഞ്ഞു.
‘എല്ലാ സഹപ്രവര്‍ത്തകരോടും ദല്‍ഹി നിവാസികളോടും നന്ദി പറയുന്നു. ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്‌തെങ്കില്‍ എന്നോട് ക്ഷമിക്കണം’, മനോജ് തിവാരി ട്വീറ്റ് ചെയ്തു.
പുതിയ അധ്യക്ഷന്‍ ആദേഷ് കുമാര്‍ ഗുപ്തയെ അഭിനന്ദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനെതിരെ നിരന്തരം വര്‍ഗീയപരാമര്‍ശവുമായി മനോജ് തിവാരി രംഗത്തെത്തിയിരുന്നു. ജാമിഅ മില്ലിയ സമരത്തേയും ഷാഹിന്‍ബാഗ് സമരത്തേയും തുടര്‍ച്ചയായി അധിക്ഷേപിച്ചും കലാപത്തിന് പ്രേരിപ്പിക്കുന്ന പ്രസംഗങ്ങള്‍ നടത്തിയും തിവാരി വിവാദത്തിലായിരുന്നു.
നേരത്തെ ദല്‍ഹി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ദയനീയമായി പരാജയപ്പെട്ടപ്പോള്‍ തിവാരി രാജിസന്നദ്ധത അറിയിച്ചിരുന്നു. 70ല്‍ എട്ട് സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് ദല്‍ഹിയില്‍ സ്വന്തമാക്കാന്‍ കഴിഞ്ഞത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഭോജ്പുരി ഗായകനായിരുന്ന മനോജ് തിവാരിക്ക് ദല്‍ഹിയില്‍ ബിജെപിയുടെ പാര്‍ട്ടി ചുമതല നല്‍കുന്നത് 2016ലാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക