[] കോഴിക്കോട്: ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ സംഘം പരിചിതരാണെന്ന് കേസിലെ സാക്ഷി പ്രമോദ് അന്വേഷണ സംഘത്തിനു മൊഴി നല്കി. കൊലയാളി സംഘത്തിലെ ഏഴു പേരുടെ പേരുകള്‍ പ്രമോദ് അന്വേഷണ സംഘത്തിനു നല്കി.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വ ച്ചാണ് അന്വേഷണ സംഘം പ്രമോദില്‍ നിന്ന് മൊഴിയെടുത്തത്. ആക്രമണം നടക്കുമ്പോള്‍ മനോജിന്റെ കൂടെയുണ്ടായിരുന്ന ആളാണ് പ്രമോദ്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രമോദ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
സംഭവ ദിവസം മാരുതി വാനില്‍ പോവുകകയായിരുന്ന ഇവരെ വഴിയരികില്‍ ഒളിച്ചിരുന്ന് സംഘം അക്രമിക്കുകയായിരുന്നു. സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വാനിന്റെ ഡ്രൈവിങ് സീറ്റില്‍ നിന്ന് മനോജിനെ പുറത്തിറക്കി വെട്ടുകയായിരുന്നുന്നെന്നും പ്രമോദ് മൊഴി നല്കി. രക്ഷപ്പെടാന്‍ ശ്രമിച്ച തന്നെയും സംഘം പുറകെ വന്ന് അക്രമിച്ചതായി പ്രമോദ് പറഞ്ഞു. അടുത്തു പരിചയമുളളയാളുകളാണ് ആക്രമിച്ചതെന്നാണ് പ്രമോദ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്.
സെപ്റ്റംബര്‍ ഒന്നിനാണ്കണ്ണൂരിലെ ആര്.എസ്.എസ് ജില്ലാനേതാവ് കതിരൂര്‍ സ്വദേശി എളന്തോട്ടത്തില്‍ മനോജിനെ ഒരു സംഘം ആളുകള്‍ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്.