ആസിഫ് അലി നായകനായി ജനുവരിയില്‍ തിയേറ്ററില്‍ എത്തിയ ചിത്രമാണ് രേഖാചിത്രം. ജോഫിന് ടി. ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റ് സിനിമ കൂടിയാണ്. 1985ല്‍ പുറത്തിറങ്ങിയ കാതോട് കാതോരം എന്ന മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു സംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു രേഖാചിത്രത്തിന്റെ കഥ.
എ.ഐയുടെ സഹായത്തോടെ പഴയകാല മമ്മൂട്ടിയെ സിനിമയില്‍ അണിയറ പ്രവര്‍ത്തകര്‍ പുനര്‍നിര്‍മിച്ചിട്ടുണ്ടായിരുന്നു. സിനിമക്കായി മമ്മൂട്ടി ഡബ്ബ് ചെയ്തതും വലിയ രീതിയില്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. രേഖാചിത്രത്തില്‍ വക്കച്ചന്‍ എന്ന കഥാപാത്രമായെത്തിയത് മനോജ് കെ. ജയനാണ്.
മമ്മൂക്കക്കൊപ്പം 18 സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ ഭൂരിഭാഗവും ഹിറ്റ് ചിത്രങ്ങളായിരുന്നു. ഇപ്പോള്‍ മമ്മൂക്ക എ.ഐ ടെക്‌നോളജിയില്‍ അഭിനയിച്ച ചിത്രത്തിലും അഭിനയിക്കാന്‍ കഴിഞ്ഞത് മറ്റൊരു ഭാഗ്യം – മനോജ് കെ. ജയന്‍
രേഖാചിത്രത്തെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും സംസാരിക്കുകയാണ് മനോജ് കെ. ജയന്‍. ജീവിതത്തില്‍ ഒരുപാട് നിഗൂഢതകള്‍ ഒളിപ്പിച്ച് ചെയ്ത തെറ്റിന്റെ പാപഭാരം ജീവിതത്തിലുടനീളം അലട്ടിക്കൊണ്ടിരിക്കുന്ന കഥാപാത്രമായിരുന്നു രേഖാചിത്രത്തിലെ വക്കച്ചനെന്നും സംവിധായകന്റെ നിര്‍ദേശപ്രകാരമാണ് കഷണ്ടികയറിയ മുടിയും സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ താടിയും വെച്ചതെന്ന് മനോജ് കെ. ജയന്‍ പറയുന്നു.
മമ്മൂട്ടിയുടെ കൂടെ 18 സിനിമകളില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്നും രേഖചിത്രത്തിലൂടെ മമ്മൂട്ടി എ.ഐ ടെക്‌നോളജിയില്‍ അഭിനയിച്ച ചിത്രത്തിലും അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും മനോജ് കെ. ജയന്‍ പറഞ്ഞു. മമ്മൂട്ടി ഇല്ലായിരുന്നില്ലെങ്കില്‍ രേഖാചിത്രം എന്ന സിനിമ തന്നെ ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കഥാപാത്രങ്ങള്‍ക്ക് വേണ്ടി വലിയ ഹോംവര്‍ക്ക് ചെയ്യുന്നയാളല്ല ഞാന്‍. സംവിധായകന്‍ പറഞ്ഞുതരുന്ന കഥാപാത്രത്തിന്റെ സ്വഭാവവും മാനറിസങ്ങളും വെച്ച് ഒരു യാത്ര, അത്രമാത്രമേ ചെയ്യാറുള്ളൂ.
ജീവിതത്തില്‍ ഒരുപാട് നിഗൂഢതകള്‍ ഒളിപ്പിച്ച് ചെയ്ത തെറ്റിന്റെ പാപഭാരം ജീവിതത്തിലുടനീളം അലട്ടിക്കൊണ്ടിരിക്കുന്ന കഥാപാത്രമായിരുന്നു രേഖാചിത്രത്തിലെ വക്കച്ചന്‍. സംവിധായകന്‍ ജോഫിന്റെ നിര്‍ദേശത്തിലാണ് കഥാപാത്രത്തിനുവേണ്ടി കഷണ്ടികയറിയ മുടിയും സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ താടിയും സ്വീകരിച്ചത്. അത് നന്നായി.
മമ്മൂക്കക്കൊപ്പം 18 സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ ഭൂരിഭാഗവും ഹിറ്റ് ചിത്രങ്ങളായിരുന്നു. ഇപ്പോള്‍ മമ്മൂക്ക എ.ഐ ടെക്‌നോളജിയില്‍ അഭിനയിച്ച ചിത്രത്തിലും അഭിനയിക്കാന്‍ കഴിഞ്ഞത് മറ്റൊരു ഭാഗ്യം. എല്ലാത്തരത്തിലും മമ്മൂക്കയുടെ അനുഗ്രഹം ഈ ചിത്രത്തിലുണ്ടായിരുന്നു. ഇല്ലായിരുന്നെങ്കില്‍ രേഖാചിത്രം എന്ന സിനിമ തന്നെ സംഭവിക്കുമായിരുന്നില്ല,’ മനോജ് കെ. ജയന്‍ പറയുന്നു.
Content highlight: Manoj K Jayan talks about Mammootty and Rekhachithram Movie