1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ നടനാണ് മനോജ് കെ. ജയന്‍. 36 വര്‍ഷമായി സിനിമാമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന മനോജ് കെ. ജയന്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിച്ചുണ്ട്. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ സ്വന്തമാക്കിയ താരം തമിഴിലും, തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
നടൻ മുരളിയെ കുറിച്ച് സംസാരിക്കുകയാണ് മനോജ് കെ. ജയൻ. മുരളിയോടൊപ്പം വെങ്കലം, ചമയം, വളയം തുടങ്ങിയ സിനിമകളിലെല്ലാം പ്രധാന വേഷത്തിൽ മനോജ്.കെ. ജയൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ മുരളിയുമായി സിനിമയിൽ കാണുന്ന ആത്മബന്ധം വ്യക്തിപരമായി തനിക്കുണ്ടായിരുന്നില്ലെന്ന് പറയുകയാണ് അദ്ദേഹം.
മുരളി ഒരു ബുദ്ധിജീവിയായിരുന്നുവെന്നും എന്നാൽ തന്റെ ക്യാരക്ടർ അതിൽ നിന്നെല്ലാം വേറിട്ടതായിരുന്നുവെന്നും മനോജ്.കെ. ജയൻ പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുരളി ചേട്ടനൊപ്പം അത്യാവശ്യം സിനിമകൾ ചെയ്തിട്ടുള്ള ആളാണ് ഞാൻ. നാലഞ്ചു പടങ്ങൾ പ്രധാന വേഷത്തിൽ ചെയ്തിട്ടുണ്ട്. വെങ്കലം, വളയം, ചമയം. സ്നേഹ സാഗരം വേറെയുമുണ്ട് രണ്ടുമൂന്ന് പടങ്ങൾ.
പക്ഷെ മുരളി ചേട്ടനുമായി ഈ സിനിമയിൽ കാണുന്ന ആത്മബന്ധമൊന്നും വ്യക്തിപരമായി എനിക്ക് അദ്ദേഹത്തോടില്ല. ഞാൻ അങ്ങനെ എപ്പോഴും പുള്ളിയുടെ അടുത്ത് പോയി റൂമിൽ ഇരിക്കുകയൊന്നുമില്ല. അങ്ങനെയുള്ള എക്സ്പീരിയൻസൊന്നും എനിക്കില്ല.
കാരണം പുള്ളി കുറച്ചൊരു ബുദ്ധിജീവി ലൈനിലുള്ള ഒരാൾ ആയിരുന്നു. ഞാനാണെങ്കിൽ ബുദ്ധി ഇല്ലാത്ത ജീവിയാണ്. അപ്പോൾ ഞങ്ങൾ തമ്മിൽ സെറ്റാവില്ലായിരുന്നു. പുള്ളിക്ക് കടമ്മനിട്ട കവിതകളും അങ്ങനെയുള്ള ക്ലാസിക്ക് സാധനങ്ങളാണ് വേണ്ടത്. അങ്ങനെ കളിക്കുന്ന ഞാനൊക്കെ മുരളി ചേട്ടന്റെ അടുത്ത് പോയാൽ ശരിയാവില്ല,’മനോജ് കെ. ജയൻ പറയുന്നു.
Content Highlight: Manoj.k.jayan Talk About Murali