36 വര്‍ഷമായി സിനിമാമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് മനോജ് കെ. ജയന്‍. 1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ മനോജ് കെ. ജയന്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിച്ചുണ്ട്. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ സ്വന്തമാക്കിയ താരം തമിഴിലും, തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ നരസിംഹം എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് മനോജ് കെ. ജയന്‍. ആ ചിത്രം നിര്‍മിച്ചത് തന്റെ സുഹൃത്തുക്കളിലൊരാളായ ആന്റണി പെരുമ്പാവൂരായിരുന്നെന്ന് മനോജ് കെ. ജയന്‍ പറഞ്ഞു. നരസിംഹം എന്ന സിനിമ ചെയ്യുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് താനും ആന്റണിയും തമ്മില്‍ പരിചയത്തിലായിരുന്നെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു.
നരസിംഹത്തിലേക്ക് തനിക്ക് ഒരു വേഷം ആന്റണി വാഗ്ദാനം ചെയ്തിരുന്നെന്നും നല്ലൊരു വേഷമായിരുന്നു അതെന്നും മനോജ് കെ. ജയന്‍ പറഞ്ഞു. എന്നാല്‍ അതേസമയത്തായിരുന്നു പുനരധിവാസം എന്ന സിനിമയുടെ ഷൂട്ടെന്നും അതില്‍ താന്‍ നായകനായിരുന്നെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് സിനിമകളുടെ ഷൂട്ടും ഒരേദിവസമായിരുന്നെന്നും അതിനാല്‍ നരസിംഹത്തിലെ വേഷം വേണ്ടെന്ന് വെക്കേണ്ടി വന്നെന്നും മനോജ് കെ. ജയന്‍ പറഞ്ഞു.
മോഹന്‍ലാലിനൊപ്പം ആദ്യമായി അഭിനയിക്കേണ്ടിയിരുന്ന സിനിമയായിരുന്നു നരസിംഹമെന്നും അത് നടക്കാതെ പോയെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം നിര്‍മിക്കുന്ന വളര്‍ച്ചയിലേക്ക് ആശിര്‍വാദ് സിനിമാസ് എത്തിയെന്നും അത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും മനോജ് കെ. ജയന്‍ പറഞ്ഞു. എമ്പുരാന്റെ ടീസര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു മനോജ് കെ. ജയന്‍.
‘ആശീര്‍വാദ് സിനിമാസിന്റെ ആദ്യത്തെ സിനിമയായിരുന്നു നരസിംഹം. ആ സിനിമ റിലീസാകുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാനും ആന്റണിയും തമ്മില്‍ സൗഹൃദം തുടങ്ങിയിരുന്നു. അങ്ങനെയുള്ളപ്പോള്‍ ആന്റണി ആദ്യമായി ഒരു സിനിമ നിര്‍മിക്കുമ്പോള്‍ അതില്‍ എനിക്കും ഒരു വേഷം ഓഫര്‍ ചെയ്തിരുന്നു. നല്ലൊരു വേഷമായിരുന്നു അത്.
പക്ഷേ, അതേ സമയത്ത് തന്നെയായിരുന്നു പുനരധിവാസം എന്ന സിനിമയുടെ ഷൂട്ടും. ആ സിനിമയില്‍ ഞാന്‍ നായകനായിരുന്നു. പ്രശ്‌നമെന്തായിരുന്നെന്ന് വെച്ചാല്‍ രണ്ട് സിനിമയുടെയും ഷൂട്ട് ഒരേദിവസമായിരുന്നു. അതുകൊണ്ട് എനിക്ക് നരസിംഹം ഉപേക്ഷിക്കേണ്ടി വന്നു. എനിക്ക് ലാലേട്ടന്റെ കൂടെ ആദ്യമായി അഭിനയിക്കാന്‍ പറ്റിയ സിനിമയായിരുന്നു അത്. വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളത്തിലെ ഏറ്റവും വലിയ സിനിമ നിര്‍മിക്കുകയാണ് ആശീര്‍വാദ് സിനിമാസ്. അത് കാണുമ്പോള്‍ സന്തോഷം,’ മനോജ് കെ. ജയന്‍ പറയുന്നു.
Content Highlight: Manoj K Jayan saying he missed a character in Narasimham movie