36 വര്‍ഷമായി സിനിമാമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് മനോജ് കെ. ജയന്‍. നായകനായും വില്ലനായും സഹനടനായും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചുണ്ട്.
മലയാളത്തിൽ പുതിയ അവതരണ ശൈലി കൊണ്ടുവന്ന സിനിമയായിരുന്നു അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബി. മമ്മൂട്ടി ബിലാൽ കുരിശിങ്കൽ എന്ന കഥാപാത്രമായി എത്തിയ സിനിമയിൽ മനോജ്.കെ.ജയനും ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 2005ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ഫോര്‍ ബ്രദേഴ്സിനെ ആധാരമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമെ വലിയ താരനിരത്തന്നെ ഒന്നിച്ചിരുന്നു.
ബോക്‌സ് ഓഫീസില്‍ വലിയ രീതിയിലുള്ള പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും ചിത്രവും ചിത്രത്തില്‍ മമ്മൂട്ടി ചെയ്ത ബിലാല്‍ എന്ന കഥാപാത്രവും വളരെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിനൊരു രണ്ടാം ഭാഗം വേണമെന്ന് സിനിമ പ്രേമികള്‍ അന്നുമുതലേ ആവശ്യപ്പെടുന്നതാണ്. ബിഗ് ബിയുടെ രണ്ടാം ഭാഗമായി ബിലാല്‍ വരുമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്നേ ചിത്രത്തിന്റെ സംവിധായകന്‍ അമല്‍ നീരദ് അറിയിച്ചിരുന്നു. എന്നാല്‍ സിനിമയുടെ കൂടുതല്‍ അപ്‌ഡേറ്റുകള്‍ ഒന്നും പിന്നീട് വന്നിരുന്നില്ല.
എന്നാൽ ബിലാൽ വീണ്ടും വന്നേക്കാമെന്നാണ് മനോജ്.കെ.ജയൻ പറയുന്നത്. കൊവിഡിന് ചിത്രീകരണം തുടങ്ങേണ്ട സിനിമയായിരുന്നു അതെന്നും എന്നാൽ അന്നത്തെ പ്രതികൂല സാഹചര്യം കാരണമാണ് സിനിമ നടക്കാതിരുന്നതെന്നും മനോജ്.കെ.ജയൻ പറയുന്നു. സിനിമയുടെ തിരക്കഥയിൽ കാലത്തിനനുസരിച്ചുള്ള വർക്കുകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് കാലത്തിനു മുമ്പേ ചിത്രീകരണം തുടങ്ങാനിരുന്ന ചിത്രമായിരുന്നു ബിലാൽ. പക്ഷേ, അന്നത്തെ പ്രതികൂലസാഹചര്യത്തിൽ അത് മുടങ്ങിപ്പോയി അതിൻ്റെ തിരക്കഥയിൽ കാലത്തിനനുസരിച്ച് റീവർക്കുകൾ നടക്കുന്നതായി അറിയുന്നു. ഉടൻ വരുമെന്നാണ് പ്രതീക്ഷ,’മനോജ്.കെ.ജയൻ പറയുന്നു.
ബസൂക്കയാണ് ഈ വർഷം റിലീസാവാനുള്ള അടുത്ത മമ്മൂട്ടി സിനിമ. റിലീസ് ഡേറ്റ് പല തവണ മാറ്റിവെച്ച ബസൂക്ക ഏപ്രിൽ 10 പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്ത ഡൊമിനിക്ക് ആൻഡ് ലേഡീസ് പേഴ്‌സ് ആയിരുന്നു ഈ വർഷമിറങ്ങിയ ആദ്യ മമ്മൂട്ടി ചിത്രം. മോഹൻലാലും മമ്മൂട്ടിയും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന മഹേഷ് നാരായണൻ സിനിമയും ഈ വർഷം ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്
Content Highlight: Manoj.k.jayan About Bilal Movie