| Sunday, 29th December 2024, 3:47 pm

ഞാന്‍ മമ്മൂട്ടിയുടെയും ആ നടിയുടെയും ഒരു കടുത്ത ആരാധികയാണ്: മനോഹരി ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ അഭിനയം നാടകത്തിലും മിതത്വമുള്ളതായിരുന്നുവെന്നും അതുകൊണ്ട് സിനിമയില്‍ വന്നപ്പോള്‍ വലിയ പ്രശ്‌നങ്ങള്‍ തോന്നിയില്ലെന്നും പറയുകയാണ് നടി മനോഹരി ജോയ്.

ആര്‍ക്കറിയാം, നായാട്ട്, മേപ്പടിയാന്‍, പുഴു, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, മാളികപ്പുറം, ഭീഷ്മപര്‍വ്വം, ആന്റണി തുടങ്ങി സിനിമകളില്‍ തനിക്ക് അമ്മ വേഷമാണ് ലഭിച്ചതെങ്കിലും ഓരോ കഥാപാത്രത്തിന്റെയും സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്നെന്നും നടി പറയുന്നു.

താന്‍ ഉര്‍വശിയുടെയും മമ്മൂട്ടിയുടെയും കടുത്ത ആരാധികയാണെന്ന് പറഞ്ഞ മനോഹരി പുഴു, ഭീഷ്മപര്‍വ്വം എന്നീ സിനിമകളില്‍ മമ്മൂട്ടിയുടെ അമ്മയായി അഭിനയിച്ചപ്പോള്‍ അദ്ദേഹവുമായി ഏറെനേരം സംസാരിച്ചെന്നും കൂട്ടിച്ചേര്‍ത്തു. വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മനോഹരി ജോയ്.

‘എന്റെ അഭിനയം നാടകത്തിലും മിതത്വമുള്ളതായിരുന്നു. അതുകൊണ്ട് സിനിമയില്‍ വന്നപ്പോള്‍ വലിയ പ്രശ്‌നങ്ങള്‍ തോന്നിയില്ല. ആര്‍ക്കറിയാം, നായാട്ട്, മേപ്പടിയാന്‍, പുഴു, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, മാളികപ്പുറം, ഭീഷ്മപര്‍വ്വം, ആന്റണി തുടങ്ങി സിനിമകള്‍ എന്നെ തേടിയെത്തി.

എല്ലാ സിനിമയിലും അമ്മ വേഷമാണെങ്കിലും ഓരോ കഥാപാത്രത്തിന്റെയും സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. ഉര്‍വശിയുടെയും മമ്മൂട്ടിയുടെയും ഒരു കടുത്ത ആരാധികയാണ് ഞാന്‍. പുഴു, ഭീഷ്മപര്‍വ്വം എന്നീ സിനിമകളില്‍ മമ്മൂട്ടിയുടെ അമ്മയായിട്ടാണ് അഭിനയിച്ചത്. അദ്ദേഹവുമായി ഏറെനേരം സംസാരിക്കാനും സാധിച്ചു. അത് വലിയ സന്തോഷമാണ്.

മേപ്പടിയാനിലും മാളികപ്പുറത്തിലും ഉണ്ണിമുകുന്ദന്റെ ഒപ്പമായിരുന്നു. രണ്ടുസിനിമകളും വലിയ വിജയമായി. മാളികപ്പുറത്തിലെ അമ്മയല്ലേ എന്ന് ഇപ്പോഴും ചോദിക്കുന്നവരുണ്ട്. അതൊക്കെ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നും.

സൂക്ഷ്മദര്‍ശിനിയില്‍ ബേസിലിന്റെ അമ്മയായി അഭിനയിച്ചു. ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ഇതുവരെ ചെയ്തവയില്‍ നിന്ന് ഏറെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു അത്. രണ്ടുമുഖങ്ങളുള്ള ഒരാള്‍. നസ്രിയയും ബേസിലുമൊത്തുള്ള ഷൂട്ടിങും വളരെ രസകരമായിരുന്നു,’ മനോഹരി ജോയ് പറഞ്ഞു.

Content Highlight: Manohari Joy Talks About Mammootty And Urvashi

We use cookies to give you the best possible experience. Learn more