| Sunday, 17th March 2019, 12:56 pm

മനോഹർ പരീക്കറിന്റെ നില ഗുരുതരം; പുതിയ മുഖ്യമന്ത്രിയെ തേടി ബി.ജെ.പി.

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക്ക​റു​ടെ ആ​രോ​ഗ്യ​നി​ല വളരെ മോശമായ അവസ്ഥയിലാണെന്ന് സമ്മതിച്ച് ഗോവ വിധാൻ സഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ മൈ​ക്ക​ൾ ലോ​ബോ. ഇന്ന് മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ​യാ​ണ് ലോ​ബോ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ​രീ​ക്ക​റി​നു പകരം മറ്റൊരാളെ കണ്ടെത്തുമെന്നും ലോബോ പറഞ്ഞു.

Also Read തുഷാർ മത്സരിക്കുന്നതിൽ എതിർപ്പില്ല: നിലപാടിൽ മാറ്റം വരുത്തി വെള്ളാപ്പള്ളി നടേശൻ

ഇന്ന് രാ​വി​ലെ ഈ വിഷയം ചർച്ച ചെയ്യാനായി മു​തി​ർ​ന്ന ബി​.ജെ.​പി. നേ​താ​ക്ക​ൾ യോ​ഗം ചേർന്നിട്ടുണ്ട്. യോ​ഗ​ത്തി​ൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്തുമെന്നാണ് സൂചന. നിലവിൽ ബി.ജെ.പി. സഖ്യത്തിലുള്ള ഒരു എം.എൽ.എ. തന്നെ ഈ സ്ഥാനത്തേക്ക് വരുമെന്നാണ് സൂചന. ഇതിനായി ബി.ജെ.പി. ഘടകകക്ഷികളായ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി, ഗോവ ഫോർവേഡ് പാർട്ടി എന്നിവരുമായി പാർട്ടി ചർച്ച നടത്തും.

സർക്കാർ രൂപീകരിക്കാൻ അനുവദിക്കണമെന്നു ആവശ്യപ്പെട്ട് കോൺഗ്രസ് പാർട്ടി ഗവർണർക്ക് കത്ത് നൽകിയ സാഹചര്യത്തിലാണ് ബി.ജെ.പിയുടെ ഈ പുതിയ നീക്കം.രണ്ട് ബി.ജെ.പി. എം.എൽ.എമാർ രാജിവെച്ചതും ഡിസൂസ ഫെബ്രുവരി പതിനാലിന് മരണപ്പെട്ടതും കാരണം ബി.ജെ.പി സഖ്യത്തിലെ എം.എൽ.എമാരുടെ നിയമസഭാ പ്രാതിനിധ്യം ഇപ്പോൾ 37 മാത്രമാണ്.

Also Read സിറ്റിങ് എം.പിമാരില്‍ സീറ്റില്ലാത്തത് ആറുപേര്‍ക്ക്; പൊട്ടിത്തെറിച്ചത് കെ.വി തോമസ്

മൂന്നു നിയമസഭാ മണ്ഡലങ്ങളിലേക്കും ഏപ്രിൽ 23ന് ലോക്സഭാ തെരഞ്ഞെടുപ്പിനോടൊപ്പം ഉപതെരഞ്ഞെടുപ്പുകൾ നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. നിയമസഭയിൽ മുഖ്യമന്തിയുൾപ്പെടെയുള്ള ബി.ജെ.പി. പാർട്ടി എം.എൽ.എമാരുടെ എണ്ണം ഇപ്പോൾ 13 ആണ്. അതേസമയം കോൺഗ്രസ് എം.എൽ.എമാരുടെ എണ്ണം പതിനാലുമാണ്. ബി.ജെ.പി. നയിക്കുന്ന സർക്കാർ ഇപ്പോൾ ഗോവ നിയമസഭയിൽ ന്യൂനപക്ഷമാണെന്നും ഗവർണർക്കയച്ച കത്തിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ ചന്ദ്രകാന്ത് കവ്ലേക്കർ പറയുന്നു.

We use cookies to give you the best possible experience. Learn more