ഗോവയിലെ ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകനെ ചൂണ്ടിക്കാണിച്ച് കൊണ്ടാണ് മന്ത്രി സംസാരിച്ചത്. 1968ല്‍ അമേരിക്കയില്‍ വാട്ടര്‍ ഗേറ്റ് സംഭവം നടക്കുമ്പോള്‍ ഇയാള്‍ റിച്ചാര്‍ഡ് നിക്‌സണിനെ ഉപദേശിച്ച് നീണ്ട ലേഖനം എഴുതി. എന്നാല്‍ മറാത്തിയിലെഴുതിയ ഒരു എഡിറ്റോറിയല്‍ എങ്ങനെ നിക്‌സണിലെത്തുമെന്ന് അവര്‍ ചിന്തിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
പനാജി: പ്രശസ്തി കിട്ടണമെങ്കില്‍ തുണിയുരിഞ്ഞ് നൃത്തം ചെയ്യുന്നതാണ് നല്ലതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഗോവയിലെ സത്താരിയില്‍ ബി.ജെ.പി പരിപാടിക്കിടെ മാധ്യമങ്ങള്‍ക്കെതിരെ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു പരീക്കര്‍.
ഗോവയിലെ ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകനെ ചൂണ്ടിക്കാണിച്ച് കൊണ്ടാണ് മന്ത്രി സംസാരിച്ചത്. 1968ല്‍ അമേരിക്കയില്‍ വാട്ടര്‍ ഗേറ്റ് സംഭവം നടക്കുമ്പോള്‍ ഇയാള്‍ റിച്ചാര്‍ഡ് നിക്‌സണിനെ ഉപദേശിച്ച് നീണ്ട ലേഖനം എഴുതി. എന്നാല്‍ മറാത്തിയിലെഴുതിയ ഒരു എഡിറ്റോറിയല്‍ എങ്ങനെ നിക്‌സണിലെത്തുമെന്ന് അവര്‍ ചിന്തിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
ചിലര്‍ക്ക് അവരവരുടെ പരിധികളെ പറ്റി അറിയില്ല. അവര്‍ ബഹളമുണ്ടാക്കി കൊണ്ടേ ഇരിക്കും. ഇത്തരക്കാരോട് വിവസ്ത്രരായി നൃത്തം ചെയ്യാനാണ് തനിക്ക് പറയാനുള്ളത്. അതിന് കൂടുതല്‍ പ്രശസ്തി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രചാരത്തിന് വേണ്ടി അപവാദപ്രചരണം നടത്തുന്നവരോടുള്ള തന്റെ ഉപദേശം ഇതാണെന്നും മന്ത്രി പറഞ്ഞു.
“”അത്തരത്തില്‍ ഒരു പത്രം ഇവിടെ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. പേര് താന്‍ സൂചിപ്പിക്കുന്നില്ല. എന്നാല്‍ അതിന്റെ ഇന്റര്‍നാഷണല്‍ എഡിറ്റര്‍ പത്രത്തെ വലിയ ഉയര്‍ച്ചയില്‍ എത്തിച്ചു.” ഗോവ മുന്‍മുഖ്യമന്ത്രി കൂടിയായ പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.