| Sunday, 30th April 2017, 1:15 pm

വിടാതെ മോദി; കാഷ്‌ലെസിലേക്ക് തന്നെ മാറണം; അവധിക്കാലത്ത് കുട്ടികള്‍ മുതിര്‍ന്നവര്‍ക്ക് ഭീം ആപ്പ് പഠിപ്പിച്ചുകൊടുക്കണമെന്നും നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുതുതലമുറ കാഷ്‌ലെസ് എക്കണോമിയിലേക്ക് മാറണമെന്ന് പ്രധാമന്ത്രി നരേന്ദ്രമോദി. അവധിക്കാലം കുട്ടികള്‍ ആഘോഷമാക്കണമെന്നും ഒപ്പം തന്നെ മുതിര്‍ന്നവര്‍ക്ക് ഭീം ആപ്പ് പഠിപ്പിച്ചുകൊടുക്കണമെന്നും മോദി ആവശ്യപ്പെടുന്നു. മാന്‍ കീ ബാത്തിലൂടെയായിരുന്നു മോദിയുടെ നിര്‍ദേശം.

ഒരു പുതിയ ഇന്ത്യയേയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ യുവാക്കള്‍ക്ക് വേണ്ടി നിരവധി അവസരങ്ങള്‍ പ്രധാനം ചെയ്യുന്നുണ്ട്. ഇനി ഡിജിറ്റല്‍ യുഗത്തിലേക്കാണ് ഇന്ത്യ മാറുന്നത്.

എല്ലാ ദിവസവും നമ്മള്‍ നടത്തിക്കൊണ്ടിരുന്ന ഇടപാടുകള്‍ ഇനി മുതല്‍ മാറുകയാണ്. നിരവധി ആളുകള്‍ ഇന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗം വഴി ഡിജിറ്റല്‍ പേയ്‌മെന്റ്‌സുകള്‍ നടത്തുന്നുണ്ടെന്നും മോദി പറയുന്നു.


Dont Miss ഉത്സവപ്പറമ്പില്‍ പോക്കറ്റടിച്ചിട്ട് കള്ളന്‍ കള്ളന്‍ എന്നുറക്കെ വിളിച്ചുകൂവുന്ന ആളെപ്പോലെയാണ് എം.എം മണി: രൂക്ഷവിമര്‍ശനവുമായി എം.എം ഹസ്സന്‍ 


പുതിയ സമൂഹത്തില്‍ വി.ഐ.പികള്‍ ഉണ്ടാകില്ല. ഇനി എല്ലാവരും വി.ഐ.പികളാണെന്നും അതുകൊണ്ടാണ് വാഹനങ്ങളില്‍ നിന്നും ചുവപ്പ് ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനമെടുത്തതെന്നും മോദി പറയുന്നു.

കഠിനമായ വേനല്‍ക്കാലമാണ് വരാനിരിക്കുന്നതെന്നും ജലസംരക്ഷണം വലിയ വെല്ലുവിളിയായി ഏറ്റെടുക്കണമെന്നും മോദി പറയുന്നു.

We use cookies to give you the best possible experience. Learn more