| Monday, 30th September 2019, 6:57 pm

കര്‍ത്താര്‍പ്പൂര്‍ ഇടനാഴി ഉദ്ഘാടനത്തിനായുള്ള പാക്കിസ്ഥാന്‍ ക്ഷണം നിരസിച്ച് മന്‍മോഹന്‍ സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ത്താര്‍പ്പൂര്‍ ഇടനാഴി ഉദ്ഘാടനത്തിനായുള്ള പാക്കിസ്ഥാന്റെ ക്ഷണം മന്‍മോഹന്‍സിംഗ് നിരസിച്ചു. സിഖ് മതവിശ്വാസികള്‍ക്കായുള്ള ഇടനാഴി ഉദ്ഘാടനത്തിനുള്ള ക്ഷണം മന്‍മോഹന്‍ സിംഗ് സ്വീകരിക്കില്ലെന്ന് കോണ്‍ഗ്രസ് വൃത്തം അറിയിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പാക്ക് വിദേശകാര്യമന്ത്രിയായ ഷാ മുഹമ്മദ് ഖുറേഷിയാണ് കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിന് മന്‍മോഹന്‍സിംഗിനെ ക്ഷണിച്ചത്.
മന്‍മോഹന്‍ സിംഗ് ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സിഖ് മതവിശ്വാസികള്‍ക്കിടയില്‍ ബഹുമാന്യനായ വ്യക്തിയായതിനാലാണ് ക്ഷണം എന്നാണ് ഖുറേഷി പറഞ്ഞത്്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാതെ മന്‍മോഹന്‍സിംഗിനെ ക്ഷണിച്ച പാക്കിസ്ഥാന്‍ നടപടി നേരത്തെ ചര്‍ച്ചയായിരുന്നു.

നവംബര്‍ 9നാണ് കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്നത്. പാക്ക്പഞ്ചാബിലെ സിഖ് പുണ്യസ്ഥലമായ ഗുരുദ്വാരയെയും ഇന്ത്യയിലെ പഞ്ചാബിലെ സിഖ് പുണ്യസ്ഥലത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയാണ് കര്‍ത്താര്‍പ്പൂര്‍ ഇടനാഴി. ഇടനാഴി വരുന്നതോടെ ഇന്ത്യയിലെ സിഖ് മതസ്ഥര്‍ക്ക് വിസയില്ലാതെ പാക്കിസ്ഥാനിലെ ഗുരുദ്വാരയിലേക്ക് സന്ദര്‍ശനം നടത്താനാവും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സിഖ് വിശ്വാസികളുടെ ആചാര്യനായ ഗുരു നാനാക്കിന്റെ 550ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന നവംബറില്‍ ഇടനാഴി പ്രാവര്‍ത്തികമാക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ 5000 തീര്‍ഥാടകര്‍ക്കാണ് പ്രവേശനമുണ്ടാകുക.പിന്നീട് ദിനംപ്രതി 10000 തീര്‍ഥാടകര്‍ക്ക് യാത്ര സാധ്യമാകുമെന്നാണ് വിദേശകാര്യവകുപ്പ് പറയുന്നത്.

We use cookies to give you the best possible experience. Learn more