[] ലണ്ടന്‍: ലോകത്തിലെ ഏറ്റവും സ്വാധീനിക്കപ്പെട്ട കരുത്തനും സമകാലീനനുമായ സിക്കുകാരന്‍ എന്ന വിശേഷണം പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്.
ലണ്ടനില്‍ പ്രസിദ്ധീകരിച്ച സിക്ക് 100 എന്ന വാര്‍ഷികപതിപ്പ് കരുത്തനായ സിക്കുകാരനെ തിരഞ്ഞെടുക്കാനായി നടത്തിയ കണക്കെടുപ്പിലാണ് മന്‍മോഹന്‍സിങ് ഒന്നാമനായിരിക്കുന്നത്.
ഉയര്‍ന്ന ചിന്തകന്‍, പണ്ഡിതന്‍ എന്നീ ബഹുമതികളാണ് 81 കാരനായ മന്‍മോഹന് ലഭിച്ചത്. ചുറുചുറുക്കും ജോലിയോടുള്ള സമീപനവുമെല്ലാം ആദരിക്കപ്പെടേണ്ടതാണെന്നും സിങിന്റെ ചുരുക്കത്തിലുള്ള ജീവചരിത്രക്കുറിപ്പില്‍ പറയുന്നു.
അതേസമയം ആസൂത്രണക്കമ്മീഷന്‍ ഉപാധ്യക്ഷനായ മൊണ്ടേക് സിങ് അലുവാലിയ കരുത്തനായ രണ്ടാമത്തെ സിക്കുകാരനായി തിരഞ്ഞെടുക്കപ്പെട്ടു.
മൂന്നമാനായി അമൃത്സര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പരമോന്നത മതാധികാര കേന്ദ്രമായ ശ്രീ അകാല്‍ താക്ത് സാഹിബ് എന്ന സംഘടനയുടെ
നേതാവായ ജാതേന്ദര്‍ സിങ് സാഹിബ് ജിയാനി ഗുര്‍ബച്ചന്‍ സിങ് തിരഞ്ഞെടുക്കപ്പെട്ടു.
പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ നാലാമനും സി.ഇ.ഒ പ്രസിഡണ്ട് അജയ്ബാല്‍ സിങ് ബങ്കാ എട്ടാമനുമായി. പ്രധാനമന്ത്രിയുടെ ഭാര്യ ഗുര്‍ശര്‍ണ്‍ കൗര്‍ 13ാം സ്ഥാനത്താണ്.