മന്‍മോഹന്‍ സിംഗ് രാജ്യസഭയിലേക്ക് വീണ്ടും; തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ
national news
മന്‍മോഹന്‍ സിംഗ് രാജ്യസഭയിലേക്ക് വീണ്ടും; തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Aug 19, 11:57 am
Monday, 19th August 2019, 5:27 pm

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വീണ്ടും രാജ്യസഭയിലേക്ക്. രാജസ്ഥാനില്‍ നിന്ന് എതിരില്ലാതെയാണ് അദ്ദേഹത്തിന്റെ വിജയം.

രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ സ്ഥാനാര്‍ത്ഥിയ മത്സരിപ്പിക്കേണ്ടതില്ലെന്ന് ബി.ജെ.പി തീരുമാനിച്ചിരുന്നു. ഇതോടെ് മന്‍മോഹന്‍ സിംഗ് രാജ്യസഭ പ്രവേശനം ഉറപ്പിച്ചിരുന്നു.

ഏതാണ്ട് 30 വര്‍ഷത്തോളമായി ആസാമില്‍ നിന്നുള്ള രാജ്യസഭ എം.പിയായിരുന്നു മന്‍മോഹന്‍ സിംഗ്. ആസാമില്‍ നിന്ന് ഇത്തവണ രാജ്യസഭയിലേക്ക് മന്‍മോഹന്‍ സിംഗിനെ അയക്കാനുള്ള അംഗസംഖ്യ കോണ്‍ഗ്രസിനില്ല. അതിനാലാണ് രാജസ്ഥാനില്‍ നിന്ന് മന്‍മോഹന്‍ സിംഗിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും രാജ്യസഭ എം.പിയുമായിരുന്ന മദന്‍ലാല്‍ സെയ്നി അന്തരിച്ചതിനെ തുടര്‍ന്നാണ് രാജസ്ഥാനില്‍ സീറ്റ് ഒഴിവ് വന്നത്. 2024 ഏപ്രില്‍ 3 വരെയാവും കാലാവധി.