| Monday, 18th November 2019, 8:25 pm

'വര്‍ണാഭമായ പത്ര തലക്കെട്ടുകളിലൂടെയും മീഡിയ കോലാഹലങ്ങളിലൂടെയും സാമ്പത്തിക വ്യവസ്ഥയെ നിയന്ത്രിക്കാനാവില്ല'; നിര്‍മ്മല സീതാരാമനോടും മോദിയോടും മന്‍മോഹന്‍ സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്ന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കേ പ്രതികരിച്ച് മുന്‍ പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ധനുമായ മന്‍മോഹന്‍ സിംഗ്. വര്‍ണാഭമായ പത്ര തലക്കെട്ടുകളിലൂടെയും മീഡിയ കോലാഹലങ്ങളിലൂടെയും സാമ്പത്തിക വ്യവസ്ഥയെ നിയന്ത്രിക്കാനാവില്ലെന്നാണ് അദ്ദേഹം പറഞ്ഞു. ദ ഹിന്ദു ദിനപത്രത്തിലെഴുതിയ ലേഖനത്തിലൂടെയാണ് മുന്‍പ്രധാനമന്ത്രിയുടെ പ്രതികരണം.

സമ്പദ് വ്യവസ്ഥയുടെ മോശം അവസ്ഥയെക്കുറിച്ചു സംസാരിക്കുന്നവരെയും കണക്കു നിരത്തുന്നവരെയും അക്രമിക്കുന്നതു തീര്‍ത്തും അപക്വമാണ്. ലോകത്തെ മികച്ച സാമ്പത്തിക ശക്തിയാകാന്‍ ഇച്ഛിക്കുന്ന ഒരു രാജ്യത്തിന് ഒരിക്കലും ചേര്‍ന്നതല്ല അതെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യാതൊരു കപട വാദങ്ങളും 3 ട്രില്യണ്‍ സാമ്പത്തിക വ്യവസ്ഥിതിയുടെ യാഥാര്‍ത്ഥ്യത്തെ മറച്ചു പിടിക്കാന്‍ സഹായിക്കില്ല. കൃത്യമായ സാമ്പത്തിക ഉത്തേജനങ്ങള്‍ കൊണ്ട് മാത്രമാണ് രക്ഷ. പി ആര്‍ വര്‍ക്കുകളും സമ്മര്‍ദങ്ങളും കൊണ്ട് അതിനെ നേരിടാന്‍ കഴിയില്ലെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

We use cookies to give you the best possible experience. Learn more