|

ജി.ഡി.പി 4.5 ശതമാനത്തിലേക്ക് താഴ്ന്നതില്‍ അഗാധമായ ആശങ്ക രേഖപ്പെടുത്തി മന്‍മോഹന്‍ സിംഗ്; 'ഇന്ത്യയുടെ അടിസ്ഥാന ഘടകങ്ങള്‍ ഭയവും സംഭ്രമവുമായി മാറി'

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്യത്തിന്റെ ജി.ഡി.പി 4.5 ശതമാനത്തിലേക്ക് താഴ്ന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സാമ്പത്തിക വിദഗ്ദനും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിംഗ്. 4.5 ശതമാനത്തിലേക്ക് ജി.ഡി.പി താഴ്ന്നത് അംഗീകരിക്കാനാവില്ലെന്നും രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയില്‍ അഗാധമായ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ അഞ്ച് ശതമാനം വളര്‍ച്ചയില്‍ നിന്ന് 4.5ലേക്ക് താഴ്ന്നത് ആശങ്കയുളവാക്കുന്നു, സാമ്പത്തിക നയത്തില്‍ മാറ്റം വരുത്തിയത് സാമ്പത്തികാവസ്ഥക്ക് ഗുണം ചെയ്തില്ലെന്നതിന്റെ തെളിവാണ് കാണുന്നത്. 2018-2019 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ഏഴ് ശതമാനമാനമായിരുന്നു വളര്‍ച്ച നിരക്ക്. 2012-2013ന് ശേഷം ജി.ഡി.പി ഇത്രയും താഴുന്നത് ആദ്യമായാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ഭയത്തില്‍ നിന്ന് ആത്മവിശ്വാസത്തിലേക്ക് മാറണം. ഒരു രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ എന്നാല്‍ സമൂഹത്തിന്റെ പ്രതിഫലനമാണ്. നമ്മുടെ സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ വിശ്വാസത്തില്‍ നിന്നും ആത്മവിശ്വാസത്തില്‍ നിന്നും മാറി ഭയത്തിലേക്കും സംഭ്രമത്തിലേക്കും മാറിയെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ