ന്യൂദല്‍ഹി: രാജ്യത്ത് നേരത്തെ തന്നെയുള്ളതും കൊവിഡിനെ തുടര്‍ന്ന് കൂടുതല്‍ മോശമാവുകയും ചെയ്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് മൂന്ന് പ്രധാന നിര്‍ദേശങ്ങളുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ജനങ്ങള്‍ക്ക് നല്ലൊരു തുക നേരിട്ട് പണമായി നല്‍കി അവരുടെ ഉപജീവന മാര്‍ഗങ്ങള്‍ സംരക്ഷിക്കുകയും അത് വഴി പണം ചെലവഴിക്കുന്നതിനും കഴിയുന്ന സ്ഥിതി കേന്ദ്രം ഉറപ്പാക്കണമെന്നതാണ് ഒന്നാമത്തെ നിര്‍ദേശമായി അദ്ദേഹം മുന്നോട്ട് വെച്ചത്.
സര്‍ക്കാര്‍ പിന്തുണയുള്ള ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതികള്‍ വഴി ബിസിനസുകള്‍ക്ക് മതിയായ മൂലധനം ലഭ്യമാക്കണമെന്നാണ് രണ്ടാമത്തെ നിര്‍ദേശം. സ്ഥാപനങ്ങളുടെ സ്വയംഭരണം അടക്കമുള്ള പ്രക്രിയകളിലൂടെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തണമെന്നാണ് മൂന്നാമത്തെ നിര്‍ദേശം.
കൊവിഡിന് മുമ്പ് തന്നെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച മന്ദഗതിയിലായിരുന്നു. മാന്ദ്യം മാനുഷിക പ്രതിസന്ധി മൂലമാണെന്നും കേവല സംഖ്യകളേക്കാളും സാമൂഹികമായ വികാരങ്ങളുടെ കണ്ണാടിയില്‍ കൂടി ഇതിനെ കാണേണ്ടതുണ്ടെന്നും മന്‍ മോഹന്‍ സിംഗ് പറഞ്ഞു.
സൈനിക, ആരോഗ്യ, സാമ്പത്തിക വെല്ലുവിളികള്‍ നേരിടാന്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 10 ശതമാനം അധികമായി ചെലവഴിക്കേണ്ടി വന്നാലും അത് ചെയ്യേണ്ടതുണ്ടെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു. അതിനായി വന്‍തുക വായ്പയെടുക്കേണ്ടത് അനിവാര്യമാണ്. കൊവിഡ് മഹാമാരി മൂലം ആഗോള സമ്പദ് വ്യവസ്ഥയിലുണ്ടായ ക്ഷീണം ഇന്ത്യയെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ