| Wednesday, 7th June 2017, 8:22 am

നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തളര്‍ത്തി; തൊഴില്‍ അവസരം സൃഷ്ടിക്കുന്നതിലും സര്‍ക്കാര്‍ പരാജയമെന്ന് മന്‍മോഹന്‍സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധന തീരുമാനം രാജ്യത്തിന്റെ വളര്‍ച്ചയെ തളര്‍ത്തിയെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മോദി സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്ന് സാമ്പത്തിക വിദഗ്ദന്‍ കൂടിയായ മന്‍മോഹന്‍സിങ് പറഞ്ഞു.


Also read   ‘മോദിയെക്കൊണ്ട് സാധാരണക്കാരന് യാതൊരു ഗുണവുമില്ല’; മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി എം.എല്‍.എ


നിലവിലെ സാഹചര്യത്തില്‍ തൊഴിലവസരങ്ങളില്‍ നോട്ട് അസാധുവാക്കല്‍ ഏല്‍പ്പിച്ച ആഘാതമാണ് ഏറ്റവും ആശങ്കയ്ക്ക് ഇടയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെയെല്ലാം ആഘാതം രാജ്യത്തെ തൊഴിലവസരങ്ങളുടെ സൃഷ്ടിയെയാണ് ബാധിക്കുന്നതെന്നും യുവതലമുറയെയാണ് ഇത് ബാധിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഏറ്റവും അധികം തൊഴിലവസരം സൃഷ്ടിക്കുന്ന നിര്‍മ്മാണ മേഖലയാണ് നോട്ട് നിരോധനത്തിലൂടെ ഏറ്റവും ദുരിതം നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.


Dont miss നെഹ്‌റു കോളേജില്‍ ജിഷ്ണുവിനായി സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതുന്നതിന് വിലക്ക്; പുറത്താക്കിയ അധ്യാപകനെ തിരിച്ചെടുത്തു


We use cookies to give you the best possible experience. Learn more