എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്1 hour ago
കോഴിക്കോട്: മങ്കട ദുരാചാല കൊലപാതകത്തില്‍ കുറ്റക്കാര്‍ ലീഗുപ്രവര്‍ത്തകരായാലും നടപടിയെടുക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. പൊതുജനങ്ങള്‍ നിയമം കയ്യിലെടുക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
മങ്കട കൊലപാതകം രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ല. ഇത്തരം സംഭവങ്ങളില്‍ രാഷ്ട്രീയം തിരിച്ച് പ്രതികളെ എണ്ണുന്നത്തെറ്റാണ്. കേസ് അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തില്‍ കേസിന്റെ മെറിറ്റിലേക്ക് താന്‍ കൂടുതല്‍ കടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മങ്കടയില്‍ നസീര്‍ എന്ന യുവാവ് ദുരാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു. പ്രദേശത്തെ ലീഗു പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നില്‍ എന്ന ആരോപണം ഉയര്‍ന്നിരുന്നു.