Entertainment news
മഞ്ജുവാര്യരുടെ പുതിയ ചിത്രം 'ഫൂട്ടേജ്' ചിത്രീകരണം ആരംഭിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 May 20, 05:49 pm
Saturday, 20th May 2023, 11:19 pm

മഞ്ജുവാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ഫൂട്ടേജിന്റെ ചിത്രീകരണം ആരംഭിച്ചു. തൃശ്ശൂര്‍ ചിമ്മിനി ഡാമിന് സമീപത്ത് നടന്ന ചടങ്ങില്‍ മഞ്ജുവാര്യര്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. അഞ്ചാം പാതിര, കുമ്പളങ്ങി നൈറ്റ്‌സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ വിശാഖ് നായര്‍, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രന്‍, സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.കോ പ്രൊഡ്യൂസര്‍-രാഹുല്‍ രാജീവ്,സൂരജ് മേനോന്‍, ലൈന്‍ പ്രൊഡ്യൂസര്‍-അനീഷ് സി സലിം.

ഷബ്ന മുഹമ്മദ്, സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരികിക്കുന്നത്. ഛായാഗ്രഹണം-ഷിനോസ്, എഡിറ്റര്‍-സൈജു ശ്രീധരന്‍, പ്രൊഡക്ഷന്‍കണ്‍ട്രോളര്‍-കിഷോര്‍ പുറക്കാട്ടിരി, കലാസംവിധാനം-അപ്പുണ്ണി സാജന്‍, മേക്കപ്പ്-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്,സ്റ്റില്‍സ്-രോഹിത് കൃഷ്ണന്‍,സ്റ്റണ്ട്- ഇര്‍ഫാന്‍ അമീര്‍, വി എഫ് എക്സ്-മിന്‍ഡ്സ്റ്റിന്‍ സ്റ്റുഡിയോസ്.

ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്നിവേശ്,സൗണ്ട് ഡിസൈന്‍-നിക്സണ്‍ ജോര്‍ജ്,സൗണ്ട് മിക്സ്- ഡാന്‍ ജോസ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രിനിഷ് പ്രഭാകരന്‍, പ്രൊജക്ട് ഡിസൈന്‍- സന്ദീപ് നാരായണ്‍, ഗാനങ്ങള്‍- ആസ്വെകീപ്‌സെര്‍ച്ചിംഗ്,പശ്ചാത്തല സംഗീതം- സുഷിന്‍ ശ്യാം, പ്രൊഡക്ഷന്‍ മാനേജര്‍-രാഹുല്‍ രാജാജി,ജിതിന്‍ ജൂഡി, ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയാണ് ഈ സിനിമയില്‍ ഉപയോഗിക്കുന്നത്.
പി.ആര്‍.ഒ-എ.എസ് ദിനേശ്.

content highlights; Manjuwariyar’s new film footage shooting has started