ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും റെക്കോഡ് കളക്ഷന്‍ നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്നാം വാരമാകുമ്പോള്‍ വേള്‍ഡ് വൈഡ് 140 കോടിയോളമാണ് ചിത്രം കളക്ട് ചെയ്തത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ഇതുവരെ 25 കോടിയിലധികമാണ് കളക്ട് ചെയ്തിരിക്കുന്നത്. 2018 തമിഴ്‌നാട്ടില്‍ നിന്ന് നേടിയ 2.8 കോടിയുടെ റെക്കോഡാണ് മഞ്ഞുമ്മലിലെ ടീംസ് തകര്‍ത്തത്. ഇതിന് പുറമെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക്‌മൈഷോയിലും ചിത്രം റെക്കോഡിട്ടു.
ബുക്ക് മൈ ഷോയിലൂടെ 25 ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യപ്പെട്ട ആദ്യ മലയാളസിനിമ എന്ന റെക്കോഡാണ് മഞ്ഞുമ്മല്‍ ബോയ്‌സ് സ്വന്തമാക്കിയത്. 17 ദിവസം കൊണ്ട് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ 29 ലക്ഷം ടിക്കറ്റാണ് വിറ്റുപോയത്. എക്‌സ് പേജായ സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസാണ് കണക്കുവിവരം പുറത്തുവിട്ടത്. അധികം വൈകാതെ 30 ലക്ഷം ടിക്കറ്റ് എന്ന നാഴികക്കല്ലെന്ന നേട്ടവും ചിത്രം സ്വന്തമാക്കും.
രജിനികാന്ത് അത്ഥിവേഷത്തിലെത്തിയ ലാല്‍ സലാമിന്റെ തമിഴ്‌നാട് കളക്ഷന്‍ രണ്ടാഴ്ച കൊണ്ട് മഞ്ഞുമ്മല്‍ ബോയ്‌സ് മറികടന്നിരുന്നു. 18 കോടി മാത്രമാണ് ലാല്‍ സലാമിന് തമിഴ്‌നാട്ടില്‍ നിന്ന് നേടാനായത്. അതോടൊപ്പം തമിഴ്‌നാട്ടിലെ പല പ്രമുഖ തിയേറ്ററുകളിലും ഗംഭീര പ്രകടനമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് കാഴ്ചവെക്കുന്നത്. സിനിമ കണ്ട പല പ്രമുഖരും അണിയറപ്രവര്‍ത്തകരെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
കമല്‍ ഹാസനും, ഗുണാ സിനിമയുടെ സംവിധാ.കന്‍ സന്താനഭാരതിയും ചിത്രം കണ്ട് അണിയറപ്രവര്‍ത്തകരെ ചെന്നൈയിലേക്ക് വിളിപ്പിച്ച് അഭിനന്ദിച്ചു. ഗുണാ സിനിമയിലെ കണ്മണീ എന്ന പാട്ട് മഞ്ഞുമ്മലില്‍ പ്ലെയ്‌സ് ചെയ്തത് കണ്ട് രോമാഞ്ചം വ്‌നനു എന്നാണ് സന്താനഭാരതി പറഞ്ഞത്. നടനും തമിഴ്‌നാട് കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്, നടന്‍ വിക്രം എന്നിവരും അണിയറപ്രവര്‍ത്തകരെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിദംബരം ഈ ചിത്രമൊരുക്കിയിരിക്കുന്നത്. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് ഒരുകൂട്ടം യുവാക്കള്‍ കൊടൈക്കനാലിലേക്ക് നടത്തുന്ന യാത്രയാണ് സിനിമയുടെ കഥ. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ചന്തു സലിംകുമാര്‍, ഗണപതി എന്നിവരാണ് പ്രധാന താരങ്ങള്‍. സംവിധായകന്‍ ഖാലിദ് റഹ്‌മാനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Content Highlight: Manjummel Boys sold 25 million ticket through Book my show