കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ഒരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ഒരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് ഇത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍ തുടങ്ങിയ യുവതാരനിര ഒന്നിച്ച ചിത്രമാണ് ഇത്. സംവിധായകന്‍ ഖാലിദ് റഹ്‌മാനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സിനിമയില്‍ പൊലീസ്, ഫയര്‍ഫോഴ്സ്, ലോക്കല്‍ ഗൈഡ് എന്നീ വേഷങ്ങളില്‍ എത്തിയിരുന്നത് തമിഴ് താരങ്ങളായിരുന്നു. മഞ്ഞുമ്മല്‍ ബോയ്സിന്റെ പ്രൊമോഷന്റെ ഭാഗമായി എസ്.എസ്. മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ ഖാലിദ് റഹ്‌മാനെ കുറിച്ച് പറയുകയാണ് സിനിമയില്‍ പൊലീസ് വേഷത്തിലെത്തിയ താരം.
സിനിമയില്‍ പൊലീസ് സ്റ്റേഷനിലെത്തിയ മഞ്ഞുമ്മല്‍ ബോയ്സിനെ അവിടെയുണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍ തല്ലുന്ന സീനുണ്ടായിരുന്നു. ആ സീനില്‍ ഖാലിദ് റഹ്‌മാനെ ഇന്‍സ്‌പെക്ടറായി അഭിനയിച്ച വിജയമുത്തു യഥാര്‍ത്ഥത്തില്‍ തല്ലിയിരുന്നു. അതിനെ കുറിച്ച് പറയുകയാണ് സിനിമയില്‍ മറ്റൊരു പൊലീസ് കഥാപാത്രമായെത്തിയ നടന്‍.
‘ആ സിനിമയില്‍ ഡ്രൈവറായിട്ട് അഭിനയിച്ച നടന്‍ ശരിക്കും ഒരു ഡയറക്ടറാണ്. മലയാളത്തിലെ തല്ലുമാല സിനിമയുടെ ഡയറക്ടറാണ് അദ്ദേഹം. ഇവന്‍ (വിജയമുത്തു) എല്ലാവരെയും തല്ലുന്ന സീനില്‍ അദ്ദേഹത്തെ ഒരേ അടിയായിരുന്നു.
അവസാനം വേദന സഹിക്കാതെ താഴെ വീണ അദ്ദേഹം വന്ന് ‘ഞാന്‍ ആര്‍ട്ടിസ്റ്റല്ല, ഒരു ഡയറക്ടറാണ്. എന്റെ പടത്തിന്റെ ട്രെയ്‌ലര്‍ കാണു. ഞാന്‍ ഒരു തല്ലുപടം തന്നെയെടുത്തിട്ടുണ്ട്. അതില്‍ പോലും ആര്‍ക്കും ഇത്രയും തല്ല് കിട്ടിയിട്ടില്ല’ എന്ന് പറഞ്ഞു,’ അദ്ദേഹം പറഞ്ഞു.
Content Highlight: Manjummel Boys’s Police Officer Talks About Khalid Rahman