| Wednesday, 28th February 2024, 10:34 pm

തമിഴ്‌നാട്ടിലും സീന്‍മാറ്റി; കമല്‍ ഹാസന് പിന്നാലെ ഉദയനിധി സ്റ്റാലിനെയും നേരില്‍ കണ്ട് മഞ്ഞുമ്മല്‍ ബോയ്സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉലകനായകന്‍ കമല്‍ ഹാസനെ കണ്ടതിന് പിന്നാലെ ഉദയനിധി സ്റ്റാലിനെയും നേരില്‍ കണ്ട് മഞ്ഞുമ്മല്‍ ബോയ്സ്.

കഴിഞ്ഞ ദിവസമായിരുന്നു തമിഴ് നടനും തമിഴ്നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നത്.

തന്റെ എക്സ് അകൗണ്ടിലുടെയായിരുന്നു ഉദയനിധി സിനിമയെ പ്രശംസിച്ച പോസ്റ്റ് പങ്കുവെച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് ചിദംബരവും മഞ്ഞുമ്മല്‍ ബോയ്സ് താരങ്ങളും സുഷിന്‍ ശ്യാമും മറ്റ് അണിയറപ്രവര്‍ത്തകരും ഉദയനിധിക്കൊപ്പമുള്ള ഫോട്ടോസ് പങ്കുവെച്ചത്.

‘മഞ്ഞുമ്മല്‍ ബോയ്സ് കണ്ടു, ജസ്റ്റ് വൗ… മിസ് ചെയ്യരുത്, സിനിമയുടെ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍’ എന്നായിരുന്നു കഴിഞ്ഞ ദിവസം ഉദയനിധി സ്റ്റാലിന്‍ എക്സില്‍ കുറിച്ചത്. സിനിമയുടെ വിതരണക്കാരായ ഗോകുലം മൂവിസിനെയും മെന്‍ഷന്‍ ചെയ്തുകൊണ്ടായിരുന്നു ആ പോസ്റ്റ്.

ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലെ ഗുണാ കേവിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ചിത്രമായിരുന്നു ഇത്.

അതേസമയം തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ആദ്യദിനം തന്നെ മൂന്ന് കോടിക്ക് മുകളിലാണ് സിനിമ കളക്ട് ചെയ്തത്. കേരളത്തിന് പുറത്തും മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത്.

Content Highlight: Manjummel Boys Met Udayanidhi Stalin

Latest Stories

We use cookies to give you the best possible experience. Learn more