ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്. കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലെ ഗുണാ കേവിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ചിത്രമായിരുന്നു ഇത്.
1991ല്‍ കമല്‍ ഹാസന്റെ ഗുണ എന്ന സിനിമ ഷൂട്ട് ചെയ്ത ശേഷമാണ് ആ കേവ് ഗുണാ കേവ് എന്നറിയപ്പെടുന്നത്. ഗുണയിലെ കണ്മണീ അന്‍പോട് കാതലന്‍ എന്ന പാട്ടിന് സിനിമയില്‍ നല്ലൊരു പങ്കുണ്ട്.
ഉലകനായകന്‍ കമല്‍ ഹാസന്റെ വലിയൊരു ഫാനാണ് സംവിധായകന്‍ ചിദംബരം. തന്നെ ഒരുപാട് ഇന്‍ഫ്ളുവന്‍സ് ചെയ്ത പടമാണ് കമല്‍ ഹാസന്റെ വിരുമാണ്ടിയെന്ന് ചിദംബരം തന്റെ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.
ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമ കമല്‍ ഹാസനുള്ള ട്രിബ്യൂട്ടാണെന്നും ചിദംബരം ഈയിടെ ചില അഭിമുഖങ്ങളില്‍ പറഞ്ഞത് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഈ സിനിമ കാരണമെങ്കിലും തനിക്ക് കമല്‍ ഹാസനെ കാണാന്‍ പറ്റണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ആദ്യദിനം തന്നെ മൂന്ന് കോടിക്ക് മുകളിലാണ് സിനിമ കളക്ട് ചെയ്തത്.
സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ഗണപതി, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. സംവിധായകന്‍ ഖാലിദ് റഹ്‌മാനും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
Content Highlight: Manjummel Boys Met Kamal Hassan; Photos Went Viral