മഞ്ഞുമ്മല്‍ ബോയസ് എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലെ സക്‌സസ്ഫുള്‍ സംവിധായകരുടെ പട്ടികയിലേക്ക് എത്തുകയാണ് ചിദംബരം. ജാന്‍ എ മന്‍ എന്ന ചിത്രത്തിന് ശേഷം തിയേറ്ററില്‍ എത്തിയ മഞ്ഞുമ്മല്‍ ബോയ്‌സ് കേരളത്തിലും പുറത്തുമായി മികച്ച അഭിപ്രായമാണ് നേടുന്നത്.
മഞ്ഞുമ്മല്‍ ബോയസ് എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലെ സക്‌സസ്ഫുള്‍ സംവിധായകരുടെ പട്ടികയിലേക്ക് എത്തുകയാണ് ചിദംബരം. ജാന്‍ എ മന്‍ എന്ന ചിത്രത്തിന് ശേഷം തിയേറ്ററില്‍ എത്തിയ മഞ്ഞുമ്മല്‍ ബോയ്‌സ് കേരളത്തിലും പുറത്തുമായി മികച്ച അഭിപ്രായമാണ് നേടുന്നത്.
നിരവധി താരങ്ങളും സംവിധായകരുമെല്ലാം മഞ്ഞുമ്മലിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രമേയം ചര്‍ച്ച ചെയ്ത ചിത്രമായിരുന്നു ജാന്‍ എ മന്‍. ബേസില്‍ എന്ന നടന് മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കുന്നതും ജാന്‍ എ മന്നിലൂടെയായിരുന്നു.
ജാന്‍ എ മന്‍ എന്ന ചിത്രത്തെ കുറിച്ചും ബേസിലിന്റെ അഭിനയത്തെ കുറിച്ചും ചിത്രത്തില്‍ തനിക്ക് ഇഷ്ടപ്പെട്ട രംഗത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ചിദംബരം.
ജാന്‍ എ മന്നില്‍ താന്‍ എഴുതി വെച്ചതിന്റെ എത്രയോ മുകളിലാണ് ബേസില്‍ അഭിനയിച്ചിരിക്കുന്നതെന്നും ആ ചിരിയൊന്നും നമ്മള്‍ എത്ര എഴുതിയാലും ഫലിപ്പിക്കാനാവില്ലെന്നും ചിദംബരം പറയുന്നു. ഗണപതിക്കൊപ്പം ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ജാന്‍ എ മന്നിലെ ബേസിലിന്റെ അഭിനയം കണ്ട് ഞാന്‍ ഞെട്ടിയിട്ടുണ്ട്. തീര്‍ച്ചയായും ഞാന്‍ എഴുതി വെച്ചതിന്റെ എത്രയോ മുകളിലാണ് ബേസില്‍ അഭിനയിച്ചിരിക്കുന്നത്. ആ ചിരിയൊന്നും നമ്മള്‍ എത്ര എഴുതിയാലും കിട്ടില്ല. അത് ബേസില്‍ തന്നെ ചിരിക്കണമല്ലോ.
ജാന്‍ എ മന്നില്‍ ജോയ് മോനും മോനിച്ചനും ഇരുന്ന് സംസാരിക്കുന്ന സീനാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. അതാണ് സിനിമയുടെ എസന്‍സ് എന്ന് തോന്നുന്നത്.
അവര്‍ രണ്ടുപേരും ഒരേ ആള്‍ക്കാരാണ്. മോനിച്ചന്റേയും ജോയ് മോന്റേയും പ്രശ്‌നം ഒന്നാണ്. രണ്ടുപേരും ഒറ്റപ്പെട്ട ആള്‍ക്കാരാണ്. പക്ഷേ അവരുടെ മെക്കാനിസം വര്‍ക്ക് ചെയ്യുന്നത് രണ്ട് രീതിയിലാണ്. ഫൈനലി അവര്‍ രണ്ട് പേരും അത് മനസിലാക്കുന്നുണ്ട്.
മോനിച്ചന്‍ ആള്‍ക്കാരെ അകറ്റിക്കൊണ്ട്, എല്ലാവരോടും ദേഷ്യപ്പെട്ട് കാര്യങ്ങള്‍ ഡീല്‍ ചെയ്യുന്നു. എന്നാല്‍ ജോയ് മോന്‍ ആള്‍ക്കാരുടെ പിറകെ ഓടിയാണ് അത് ഡീല്‍ ചെയ്യുന്നത്. ആ സീന്‍ കുറേ ആളുകള്‍ക്ക് വര്‍ക്ക് ഔട്ട് ആയിട്ടുണ്ട്,’ ചിദംബരം പറഞ്ഞു.
നിങ്ങള്‍ എഴുതിയ തമാശകള്‍ കേട്ട് തിയേറ്ററില്‍ ആളുകള്‍ ചിരിക്കുമ്പോള്‍ എന്താണ് തോന്നാറ് എന്ന ചോദ്യത്തിന് മറുപടി പറഞ്ഞത് ഗണപതിയാണ്. ഉദയനാണ് താരം സിനിമയില്‍ സലിം കുമാര്‍ അദ്ദേഹത്തിന്റെ രംഗം തിയേറ്ററില്‍ കാണുമ്പോള്‍ ഇടുന്ന എക്‌സ്പ്രഷന്‍ ആണ് ഞങ്ങള്‍ക്ക് ഉണ്ടാവുക എന്നായിരുന്നു ഗണപതി പറഞ്ഞത്.
നമ്മള്‍ റോങ് അല്ല, ഈ വഴിയില്‍ തന്നെ പോകാമെന്ന് തോന്നിയിട്ടുണ്ട്. സംഗതി ഒത്തിട്ടുണ്ട് എന്ന് മനസിലാകും. പിന്നെ ജാന്‍ എ മന്‍ നരേറ്റ് ചെയ്തപ്പോള്‍ തന്നെ ബേസിലിന് ഇഷ്ടമായിരുന്നു. പുള്ളി അപ്പോള്‍ തന്നെ ഓക്കെ പറഞ്ഞു. ബേസില്‍ അല്ലാതെ വേറെ ആര് ഈ വേഷം ചെയ്താലും നില്‍ക്കില്ല എന്ന തോന്നല്‍ സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ തന്നെ ഉണ്ടായിരുന്നു.
ബേസില്‍ ചേട്ടന്‍ വേണം എന്നുള്ള രീതിയിലായിരുന്നു ഞങ്ങള്‍. ആദ്യത്തെ അപ്പോച്ചില്‍ തന്നെ അദ്ദേഹം ഓക്കെ പറഞ്ഞു. മിന്നല്‍ മുരളിയെന്ന വലിയ സിനിമ നടക്കുമ്പോഴാണ് ഇത് ചെയ്തത്. അതിന്റെ ടെന്‍ഷനൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. വലിയ കോണ്‍ട്രിബ്യൂട്ട് ആക്ടറാണ് ബേസില്‍. ആ ഇന്നസെന്‍സും ക്യൂട്ട്‌നെസുമൊക്കെ പെട്ടെന്ന് വര്‍ക്കാവും. പിന്നെ പുള്ളിയെ കാണുമ്പോള്‍ തന്നെ ആളുകള്‍ക്ക് ഒരു ചിരി വരും,’ ചിദംബരം പറഞ്ഞു.
Content Highlight: Director Chidambaram about Jaan e man movie and Basil