മലയാള സിനിമയുടെ സീൻ മാറ്റി കൊണ്ടിരിക്കുന്ന വർഷമാണ് 2024 . അതിൽ മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്.
മലയാള സിനിമയുടെ സീൻ മാറ്റി കൊണ്ടിരിക്കുന്ന വർഷമാണ് 2024 . അതിൽ മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.
ഒരുകൂട്ടം യുവാക്കൾ കൊടൈക്കനാലിലേക്ക് നടത്തിയ യാത്രയുടെ യഥാർത്ഥ സംഭവങ്ങളെ ആസ്‌പദമാക്കി ചിദംബരം ഒരുക്കിയ ചിത്രം മലയാളത്തിലെ പോലെ തമിഴിലും ഗംഭീരമായി സ്വീകരിക്കപ്പെട്ടു. എന്നാൽ ഇപ്പോൾ തെലുങ്കിൽ ഏപ്രിൽ ആറിന് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. മൈത്രി മൂവി മേക്കേഴ്‌സാണ് തെലുങ്ക് റൈറ്റ്സ് സ്വന്തമാക്കിയത്.
തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമായി മഞ്ഞുമ്മൽ മാറിക്കഴിഞ്ഞു. കമൽഹാസൻ, ഉദയനിധി സ്റ്റാലിൻ, അനുരാഗ് കശ്യപ് തുടങ്ങിയ പ്രമുഖർ ചിത്രത്തിന് പ്രശംസയുമായി മുന്നോട്ട് വന്നിരുന്നു.
വേൾഡ് വൈഡ് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമായി മാറിയിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. കഴിഞ്ഞവർഷം ഇറങ്ങിയ ജൂഡ് ആന്തണി ചിത്രം 2018ആയിരുന്നു ഇതുവരെ ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ പണം വാരിയ മലയാള ചിത്രമായി മുന്നിട്ട് നിന്നത്.
ഫെബ്രുവരി 22ന് മലയാളത്തിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ച ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഓള്‍ ഇന്ത്യ ഡിസ്ട്രിബ്യുഷന്‍ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിര്‍വഹിക്കുന്നത്. ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് മുതല്‍ തന്നെ ഏറെ ശ്രദ്ധ നേടിയ ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് ചിത്രികരണം പൂര്‍ത്തിയാക്കിയത്.
സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. നടന്‍ സലിം കുമാറിന്റെ മകന്‍ ചന്തു ചിത്രത്തിലൊരു വേഷം ചെയ്യുന്നു. സുഷിന് ശ്യാമാണ് സംഗീത സംവിധാനം ചെയ്തത്.
Content Highlight: Manjummal boys will be released in thelung