മഞ്ഞുമ്മലിലെ പിള്ളേര് വന്നത് ചുമ്മാ പോവനല്ലായെന്നാണ് ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ സൂചിപ്പിക്കുന്നത്.
ബോക്സ് ഓഫീസിൽ അതിഗംഭീര തുടക്കമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ആദ്യദിനം 3.35 കോടിയാണ് ചിത്രം തിയേറ്ററിൽ നിന്ന് വാരിയത്. സൂപ്പർതാരം ഇല്ലാതെ വന്ന ഒരു ചിത്രം ഇത്രയേറെ കളക്ഷൻ നേടുന്നത് ഇതാദ്യമായാണ്. ഈ വർഷത്തെ രണ്ടാമത്തെ മികച്ച ആദ്യദിന കളക്ഷൻ കൂടെയാണിത്.
ആദ്യ ദിനം 1.47 കോടി രൂപയോളം അഡ്വാൻസ് ബുക്കിങ്ങിലൂടെ സ്വന്തമാക്കിയ മഞ്ഞുമ്മൽ ബോയ്സ് ഇന്ത്യയൊട്ടാകെ 3.9 കോടി രൂപ നേടിയിട്ടുണ്ട്. ആദ്യദിനം തന്നെ മികച്ച പ്രതികരണം നേടിയ ചിത്രം രണ്ടാം ദിവസവും ബോക്സ് ഓഫീസ് കുതിപ്പ് തുടരുകയാണ്. 893 ഷോകളിൽ നിന്നായി 1.38 കോടിയാണ് മഞ്ഞുമ്മൽ ബോയ്സ് രണ്ടാം ദിനം സ്വന്തമാക്കിയത്.
ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഫെബ്രുവരിയില്‍ സിനിമാപ്രേമികള്‍ കാത്തിരുന്ന സിനിമകളിലൊന്നുകൂടിയാണിത്.
സൗബിന്‍ ഷാഹിര്‍, ഗണപതി, ദീപക് പറമ്പോല്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.
2006ല്‍ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോയ ഒരുകൂട്ടം യുവാക്കള്‍ ഗുണാ കേവ് സന്ദര്‍ശിക്കുകയും അവരിലൊരാള്‍ ഗുഹയിലെ കുഴിയില്‍ കുടുങ്ങുകയും ചെയ്ത സംഭവമാണ് സിനിമയായിരിക്കുന്നത്.
കണ്ണൂര്‍ സ്‌ക്വാഡിന് ശേഷം സുഷിന്‍ ശ്യാം സംഗീതം നല്‍കുന്ന സിനിമ എന്ന പ്രത്യേകതയും മഞ്ഞുമ്മല്‍ ബോയ്‌സിനുണ്ട്. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
ഷൈജു ഖാലിദ് ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രം പ്രേമലു, അന്വേഷിപ്പിൻ കണ്ടെത്തും, ഭ്രമയുഗം എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ മാസം പോസിറ്റീവ് അഭിപ്രായം വരുന്ന സിനിമ കൂടിയാണ്.
Content Highlight: Manjummal Boys First Day Collection