മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ആറാംതമ്പുരാൻ എന്ന സിനിമ. ഷാജി കൈലാസ് സംവിധാനം ചെയ്ത ആറാംതമ്പുരാൻ വലിയ കളക്ഷൻ നേടുന്നതിനൊപ്പം മോഹൻലാൽ എന്ന നടന്റെ താരപരിവേഷം ഏറ്റവും മികച്ച രീതിയിൽ ഉപയോഗിച്ച ചിത്രം കൂടിയാണ്.
മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ആറാംതമ്പുരാൻ എന്ന സിനിമ. ഷാജി കൈലാസ് സംവിധാനം ചെയ്ത ആറാംതമ്പുരാൻ വലിയ കളക്ഷൻ നേടുന്നതിനൊപ്പം മോഹൻലാൽ എന്ന നടന്റെ താരപരിവേഷം ഏറ്റവും മികച്ച രീതിയിൽ ഉപയോഗിച്ച ചിത്രം കൂടിയാണ്.
മഞ്ജു വാര്യർ, സായ് കുമാർ, നരേന്ദ്ര പ്രസാദ്, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയ വമ്പൻ താരനിര ഒന്നിച്ച ചിത്രത്തിന് ഇന്നും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. മോഹൻലാലും മഞ്ജു വാര്യറും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു ആറാം തമ്പുരാൻ.
ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് മഞ്ജു. ചിത്രത്തിൽ മോഹൻലാൽ മഞ്ജു വാര്യർ അവതരിപ്പിക്കുന്ന ഉണ്ണിമായ എന്ന കഥാപാത്രത്തെ ആദ്യമായി കാണുന്ന രംഗം പ്രേക്ഷകർ മറക്കാനിടയില്ല.
ആ ഷോട്ട് എടുക്കുന്ന ദിവസം തന്റെ പതിനെട്ടാം പിറന്നാളായിരുന്നുവെന്ന് പറയുകയാണ് മഞ്ജു വാര്യർ. പക്ഷെ ആ കാര്യം ആരും അറിഞ്ഞില്ലെന്നും താൻ ആരോടും പറഞ്ഞില്ലെന്നും മഞ്ജു പറയുന്നു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു മഞ്ജു.
‘1997 ലാണ് ആറാംതമ്പുരാന്റെ ഷൂട്ടിങ് നടക്കുന്നത്. ഞാൻ ലാലേട്ടന്റെ കൂടെ ആദ്യമായി അഭിനയിക്കുന്നത് ആറാംതമ്പുരാനിലാണ്. അതിനെ കുറിച്ചുള്ള ഓർമകൾ പറയുകയാണെങ്കിൽ, ആ അമ്പലത്തിലെ സീൻ എടുക്കുമ്പോൾ എന്റെ പിറന്നാൾ ആയിരുന്നു.
എന്റെ പതിനെട്ടാമത്തെ പിറന്നാളായിരുന്നു അന്ന്. പക്ഷെ ആരും അറിഞ്ഞില്ല ആ കാര്യം. ഞാൻ ആരോടും പറഞ്ഞതുമില്ല. പറഞ്ഞിരുന്നെങ്കിൽ എനിക്ക് ചിലപ്പോൾ സമ്മാനമൊക്കെ കിട്ടിയേനെ. അതുപോലെ ഒരുപാട് ഓർമകളുള്ള ചിത്രമാണ് കണ്ണെഴുതി പൊട്ടുംത്തൊട്ട്,’മഞ്ജു വാര്യർ പറയുന്നു.
രണ്ടാം വരവിൽ മലയാളത്തിന് പുറമേ അന്യഭാഷയിലും തിരക്കുള്ള നടിയായി മഞ്ജു വാര്യർ മാറി. ഇതിനോടകം അജിത്, ധനുഷ്, വിജയ് സേതുപതി തുടങ്ങിയവരോടൊപ്പം അഭിനയിച്ച മഞ്ജുവിന്റെ അടുത്ത സിനിമ രജിനികാന്തിനൊപ്പമുള്ള വേട്ടയനാണ്. കഴിഞ്ഞ ദിവസമിറങ്ങിയ ചിത്രത്തിലെ ഗാനത്തിന് ഗംഭീര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
Content Highlight: Manju Warrior Talk About Aaramthamburan Movie Scenes