മണാലി: ഉത്തരേന്ത്യയിലെ പ്രളയത്തില്‍ കുടുങ്ങിയ നടി മഞ്ജു വാര്യരേയും സംഘത്തേയും രക്ഷപ്പെടുത്തി. മഞ്ജുവിനേയും സംഘത്തേയും
ഛത്രുവില്‍ നിന്ന് മണാലിയിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇവര്‍ നാട്ടിലേക്ക് മടങ്ങുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സനല്‍കുമാര്‍ ശശിധരന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രമായ കയറ്റം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഹിമാചലില്‍ എത്തിയതായിരുന്നു ഇവര്‍. സനലും മഞ്ജുവും അടക്കം സംഘത്തില്‍ 30 പേരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.
കഴിഞ്ഞ മൂന്നാഴ്ചയായി ഇവര്‍ ഇവിടെ സിനിമാ ചിത്രീകരണത്തിലായിരുന്നു. എന്നാല്‍ കനത്തെ മഴയെയും മണ്ണിടിച്ചിലിനേയും തുടര്‍ന്ന് പ്രദേശത്തെക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെടുകയും പ്രദേശം ഒറ്റപ്പെടുകയുമായിരുന്നു.
തുടര്‍ന്ന് ഇന്നലെയാണ് മഞ്ജു സഹായഭ്യര്‍ത്ഥിച്ച് സഹോദരന്‍ മധു വാര്യരെ ബന്ധപ്പെട്ടത്. തങ്ങള്‍ മാത്രമല്ല വിനോദ സഞ്ചാരികളായ 200 അംഗ സംഘവും ച്ഛത്രയില്‍ കുടുങ്ങിയിട്ടുണ്ടെന്നും സഹായം ആവശ്യമുണ്ടെന്നുമായിരുന്നു മഞ്ജു അറിയിച്ചത്.
തുടര്‍ന്ന് മധുവാര്യര്‍ കേന്ദ്രസഹമന്ത്രി വി. മുരളീധരനുമായി സംസാരിക്കുകയും അദ്ദേഹം ഹിമാചല്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം.