ആരുടെ ജീവിതത്തിലാണ് പ്രശ്നങ്ങൾ ഒതുങ്ങുന്നത്, എനിക്ക് ഒരുപാട് എക്സൈറ്റ്മെന്റുള്ള ചിത്രമാണത്: മഞ്ജു വാര്യർ
Entertainment
ആരുടെ ജീവിതത്തിലാണ് പ്രശ്നങ്ങൾ ഒതുങ്ങുന്നത്, എനിക്ക് ഒരുപാട് എക്സൈറ്റ്മെന്റുള്ള ചിത്രമാണത്: മഞ്ജു വാര്യർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 29th July 2024, 9:17 pm

മലയാളത്തിൽ ഇറങ്ങി വലിയ സാമ്പത്തിക വിജയമായ ചിത്രമായിരുന്നു ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലായിരുന്നു നായകൻ.

പ്രഖ്യാപനം മുതൽ തന്നെ ഹൈപ്പിന്റെ കൊടുമുടിയിൽ കയറിയ ചിത്രം ബോക്സ്‌ ഓഫീസിൽ വമ്പൻ വിജയം നേടുകയായിരുന്നു. 2019 ൽ ഇറങ്ങിയ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവുമെന്ന് അന്ന് തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. രണ്ടാം ഭാഗമായ എമ്പുരാൻ പ്രഖ്യാപിച്ചതോടെ വീണ്ടും ആരാധകർ ആവേശത്തിലായി.

എമ്പുരാനെ കുറിച്ച് സംസാരിക്കുകയാണ് പ്രിയദർശിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു വാര്യർ. തനിക്ക് വളരെ എക്സൈറ്റ്മെന്റുള്ള ചിത്രമാണ് എമ്പുരാനെന്നും ചിത്രത്തിന് പ്രീക്വലും സീക്വലുമുണ്ടെന്നും മഞ്ജു വാര്യർ പറയുന്നു. പ്രിയദർശിനി എന്ന കഥാപാത്രത്തിന്റെ പ്രശ്നങ്ങൾ ഒന്നാം ഭാഗത്തിൽ അവസാനിക്കുന്നില്ലെന്നും മഞ്ജു കൗമുദി മുവീസിനോട്‌ പറഞ്ഞു.

‘ചിലപ്പോൾ മലയാളത്തിൽ ഇന്ന് വരെ ഇറങ്ങിയതിൽ ഏറ്റവും ചെലവുള്ള ചിത്രമായിരിക്കാം എമ്പുരാൻ. അതിനെ കുറിച്ച് ആധികാരികമായി ഒന്നും പറയാൻ എനിക്ക് അവകാശമില്ല. തീർച്ചയായും ലൂസിഫർ പ്രേക്ഷകർ അത്രയും സ്നേഹത്തോടെ സ്വീകരിച്ച ഒരു സിനിമയാണ്.

എമ്പുരാൻ ലൂസിഫറിന്റെ സീക്വലാണ്. അത് മാത്രമല്ല ചിത്രത്തിന് പ്രീക്വലുമുണ്ട്. അതിൽ എന്റെ ഭാഗങ്ങളൊക്കെ സീക്വലാണ്. ഞാൻ വെറുതെ അതും ഇതും പറഞ്ഞ് മണ്ടത്തരമാവണ്ട. പക്ഷെ ഞാൻ കുറച്ച് ദിവസമേ വർക്ക്‌ ചെയ്തിട്ടുള്ളൂ. ഇനിയും കുറച്ച് ഷൂട്ട് ബാക്കിയുണ്ട്. എന്തായാലും എനിക്ക് വളരെ എക്സൈറ്റ്മെന്റുള്ള ചിത്രമാണത്.

ഇതിലോട്ട് വരുമ്പോഴും പ്രിയദർശിനിയുടെ പ്രശ്നങ്ങളൊന്നും അങ്ങനെ ഒതുങ്ങുന്നില്ല. ആരുടെ ജീവിതത്തിലാണ് പ്രശ്നങ്ങൾ ഒതുങ്ങുന്നത്. അതിനെക്കുറിച്ചെല്ലാം നല്ല സെൻസുള്ള സംവിധായകനാണ് പൃഥ്വിരാജ്,’മഞ്ജു വാര്യർ പറയുന്നു.

Content Highlight: Manju Warrior About Empuran Movie And Her Character