ലോകമെങ്ങും വനിതാ ദിനം ആഘോഷിക്കുമ്പോള്‍ അന്താരാഷ്ട്ര വനിതാദിനത്തെക്കുറിച്ചുള്ള തന്റെ ചിന്തകള്‍ പങ്കുവെച്ച് നടി മഞ്ജുവാര്യര്‍.
മാര്‍ച്ച് എട്ട് എന്നൊരു ദിവസം മാത്രമല്ല വനിതാ ദിനം ആഘോഷിക്കേണ്ടത്. 24 മണിക്കൂറും 365 ദിവസവും വനിതാ ദിനം തന്നെയാണെന്നാണ് മഞ്ജുവാര്യര്‍ പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം.
വനിതാ ദിനത്തില്‍ സ്ത്രീകളെ ആശംസിച്ച് ഇതിനോടകം നിരവധി പേര്‍ മുന്നോട്ടു വന്നിട്ടുണ്ട്. അതിനിടെ നടന്‍ മോഹന്‍ലാലിന്റെ വനിതാ ദിന സന്ദേശം വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്.
മനുസ്മൃതിയിലെ വരികള്‍ ഉപയോഗിച്ചായിരുന്നു മോഹന്‍ലാലിന്റെ വനിതാ ദിന ആശംസ. ഇതാണ് പിന്നീട് വിവാദത്തില്‍പ്പെട്ടത്.
യത്ര നാര്യസ്തു പൂജ്യന്തേരമന്തേ
തത്ര ദേവതാഃ യത്രൈ
താസ്തു ന പൂജ്യന്തേ
സര്‍വ്വാസ്തത്രാഫലാഃ ക്രിയാഃ,’ എന്നവരികളാണ് മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തത്.
സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്ത് ദേവന്മാര്‍ വിഹരിക്കുന്നു. അവര്‍ ആദരിക്കപ്പെടാത്തിടത്ത് ഒരു കര്‍മ്മത്തിനും ഫലമുണ്ടാവുകയില്ല എന്നാണ് ഈ വരികളുടെ അര്‍ത്ഥം.
സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കരുതെന്നും പുരുഷനാല്‍ നിയന്ത്രിക്കപ്പെടേണ്ടവളാണ് സ്ത്രീയെന്നും തുടങ്ങിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയതാണ് മനുസ്മൃതിയെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.
വേട്ടക്കാരനൊപ്പം നിന്ന് ഇരയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന താങ്കളുടെ നിലപാട് കണ്ട് പകച്ചുപോയ ബാല്യമാണ് ഞങ്ങളുടേതെന്നും മനുസ്മൃതി പോലൊരു സ്ത്രീ/മനുഷ്യ വിരുദ്ധ പുസ്തകത്തിലെ ശ്ലോകം ഉദ്ധരിച്ച് ഒരു പോസ്റ്റ് ഇട്ടാല്‍ തീരുന്നതല്ല ഇവിടുത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നമെന്നുമായിരുന്നു മറ്റൊരു കമന്റ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക